ആറാംവട്ട ചർച്ചയിലും പ്രതീക്ഷയർപ്പിക്കാതെ കർഷകർ; പ്രതിപക്ഷത്തിന് ഉറച്ച ശബ്ദമാകാൻ കഴിയുന്നില്ലെന്നും വിമർശനം
text_fieldsന്യൂഡൽഹി: കാർഷിക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറുമായി ആറാം വട്ട ചർച്ചക്കൊരുങ്ങുേമ്പാഴും പ്രതീക്ഷയില്ലാെത കർഷക സംഘടനകൾ. ബുധനാഴ്ച നടക്കുന്ന ചർച്ചയിലും പരിഹാരം കാണാൻ സാധിക്കുമെന്ന വിശ്വാസമില്ലെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജോയിൻറ് സെക്രട്ടറി സുഖ്വീന്ദർ സിങ് സബ്ര പറഞ്ഞു.
'കേന്ദ്രസർക്കാറുമായി ഇതുവരെ അഞ്ചുവട്ടം ചർച്ച നടത്തി. ഇന്നത്തെ ചർച്ചയിലും പരിഹാരം കാണാനാകുമെന്ന വിശ്വാസമില്ല. മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നാണ് തങ്ങളുടെ ആവശ്യം' -സുഖ്വീന്ദർ സിങ് സബ്ര പറഞ്ഞു.
അതേസമയം, കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരാത്തതിൽ കർഷക സംഘടനകൾ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. പ്രതിപക്ഷത്തിന് കേന്ദ്രത്തെ ഭയപ്പെടുത്തുന്ന ശക്തിയായി ഉയർന്നുവരാൻ സാധിക്കാത്തതിനാലാണ് കർഷകർ തെരുവിലറങ്ങേണ്ടിവന്നതെന്നും ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് തികത് പറഞ്ഞു.
'സർക്കാറിനെ ഭയപ്പെടുത്താൻ കഴിയുന്ന ശബ്ദമായി പ്രതിപക്ഷത്തിന്‍റെ എതിർപ്പ് ഉയർന്നുവരേണ്ടത് ആവശ്യമാണ്. എന്നാൽ ഇവിടെ അതിന് കഴിയുന്നില്ല. എന്തുകൊണ്ടാണ് കർഷകർക്ക് റോഡിൽ സമരവുമായി എത്തേണ്ടിവന്നത്. പ്രതിപക്ഷം പ്രതിഷേധവുമായി റോഡുകളിൽ ഇറങ്ങണം' -രാകേഷ് തികത് കൂട്ടിച്ചേർത്തു.
കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രം പരോക്ഷമായി വ്യക്തമാക്കുന്നതിനിടെയാണ് കർഷകരുമായുള്ള ആറാംവട്ട ചർച്ച. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.