കന്നിപ്രസംഗം വിവാദത്തിൽ; പ്രതിപക്ഷം രാഷ്ട്രപതിക്കെതിെര
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ സെൻട്രൽഹാളിൽ രാഷ്ട്രപതി രാമനാഥ് കോവിന്ദ് നടത്തിയ കന്നിപ്രസംഗം വിവാദമായി. പാർലമെൻറിൽ കോവിന്ദിനെതിരെ രംഗത്തുവന്ന പ്രതിപക്ഷം കോവിന്ദ് ബി.ജെ.പി പ്രസിഡൻറല്ല രാഷ്ട്രപതിയാണെന്ന് ഒാർക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭയിലുണ്ടായ വിവാദക്കൊടുങ്കാറ്റിൽ കോൺഗ്രസ് ഉപസഭാനേതാവ് ആനന്ദ് ശർമയും ഭരണകക്ഷിയുടെ സഭാനേതാവ് കൂടിയായ ധനമന്ത്രി അരുൺ െജയ്റ്റ്ലിയും കൊമ്പുകോർത്തു.
മഹാത്മാഗാന്ധിയുമായി സംഘ്പരിവാർ താത്ത്വികാചാര്യൻ ദീൻദയാൽ ഉപാധ്യായയെ സമീകരിച്ച് രാഷ്ട്രപതി നടത്തിയ പരാമർശമാണ് പ്രതിപക്ഷം രാജ്യസഭയിൽ ഏറ്റുപിടിച്ചത്. സ്വാതന്ത്ര്യസമരസേനാനിയല്ലാത്ത, രാഷ്്ട്രനിർമാണത്തിൽ ഒരു സംഭാവനയും ചെയ്തിട്ടില്ലാത്ത ദീൻദയാലിനെ ഒാർക്കാൻ ബി.ജെ.പിക്ക് അവകാശമുണ്ടെങ്കിലും മഹാത്മാ ഗാന്ധിേയാട് ചേർത്തുവെക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ഒാർമിപ്പിച്ചു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിക്കാത്തതിലൂടെ രാഷ്ട്രപതി അവമതിയാണ് ചെയ്തതെന്നും ശർമ കുറ്റപ്പെടുത്തി.
കോവിന്ദ് ബി.ജെ.പി പ്രസിഡൻറ് അല്ലെന്നും രാഷ്ട്രത്തിെൻറ പ്രസിഡൻറാണെന്ന ഒാർമ വേണമെന്നും രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. പ്രതിപക്ഷവിമർശനത്തിൽ രോഷാകുലനായ അരുൺ ജെയ്റ്റ്ലി ആനന്ദ് ശർമയുടെ പ്രസംഗം സഭാരേഖകളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടു. ക്രമപ്രശ്നം ഉന്നയിച്ച് ഒരു സഭാംഗത്തിന് രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ച് എങ്ങനെ ചോദ്യമുന്നയിക്കാനാകുമെന്ന് ജെയ്റ്റ്ലി ചോദിച്ചു. അംഗങ്ങളുടെ സംസാരം രേഖകളിൽനിന്ന് നീക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അരുൺ ജെയ്റ്റ്ലിയെപോലെ ഇത്രയും അഹങ്കാരത്തിൽ ഒരാൾ സഭയിൽ സംസാരിക്കുന്നത് ആദ്യമായി കാണുകയാണെന്ന് കപിൽ സിബൽ പറഞ്ഞപ്പോൾ സിബൽ അഹങ്കാരത്തെക്കുറിച്ച് പറയുന്നത് സന്തോഷത്തിന് വകനൽകുന്നുവെന്ന് പാർലമെൻററി കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പരിഹസിച്ചു. ബഹളത്തിൽ സഭ രണ്ടുതവണ നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.