രാഷ്ട്രപതിയെ കാണാൻ ഇൻഡ്യ
text_fieldsന്യൂഡൽഹി: മണിപ്പൂർ വിഷയം രാഷ്ട്രപതി മുമ്പാകെ ഉന്നയിക്കാൻ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഇൻഡ്യ നേതാക്കൾ അടുത്ത ദിവസം കാണും. അതേസമയം, അവിശ്വാസം ചർച്ചക്കെടുക്കാൻ വൈകുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുസഭകളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം തിങ്കളാഴ്ചയും സ്തംഭിച്ചു. 21 പേരടങ്ങുന്ന ഇൻഡ്യ സംഘം മണിപ്പൂർ സന്ദശിച്ച് തിരിച്ചെത്തിയതിനുപിന്നാലെ സാഹചര്യങ്ങൾ പാർലമെന്റിനെ അറിയിക്കാൻ വിവിധ നേതാക്കൾ അടിയന്തരപ്രമേയ നോട്ടീസ് നൽകിയെങ്കിലും സഭാധ്യക്ഷന്മാർ തള്ളി. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എം.പിമാർ പ്ലക്കാഡ് ഉയർത്തി മുദ്രാവാക്യം മുഴക്കി പാർലമെന്റ് സ്തംഭിപ്പിച്ചു. കഴിഞ്ഞദിവസം രാജ്യസഭ പാസാക്കിയ സിനിമാറ്റോഗ്രാഫ് നിയമഭേദഗതി ബിൽ തിങ്കളാഴ്ച ലോക്സഭയും പാസാക്കി.
വിവാദ ഡൽഹി ഓർഡിനൻസിനു പകരമുള്ള ബിൽ ചൊവ്വാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചേക്കും. 11ന് സമാപിക്കേണ്ട മഴക്കാല പാർലമെന്റ് സമ്മേളനം ബഹളം തുടർന്നാൽ ഒരാഴ്ചമുമ്പേ അവസാനിപ്പിക്കുന്നകാര്യം സർക്കാർ ആലോചിക്കുന്നുണ്ട്.Opposition alliance to raise Manipur issue
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.