നോട്ട് പിൻവലിക്കൽ: പാർലമെൻറിനു മുന്നിൽ പ്രതിപക്ഷ പ്രതിഷേധം
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കലിൽ പ്രതിഷേധം ശക്തമാക്കുന്നതിെൻറ ഭാഗമായി ഇന്ന് പ്രതിപക്ഷ കക്ഷികൾ പാർലമെൻറിനു മുമ്പിൽ മാർച്ചും ധർണ്ണയും നടത്തും. ചൊവ്വാഴ്ച ചേർന്ന വിവിധ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം.
ബുധനാഴ്ച രാവിലെ 9.45ന് പാർലമെൻറിലെ ഗാന്ധി പ്രതിമക്ക് മുമ്പിലാവും ധർണ്ണ നടത്തുക. കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, സി.പി.എം, സി.പി.െഎ, എൻ.സി.പി, രാഷ്ട്രീയ ജനതാദൾ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ പ്രതിഷേധത്തിൽ പെങ്കടുക്കുമെന്നാണ് അറിയുന്നത്.
നോട്ട് പിൻവലിക്കലിെൻറ ഫലമായി ജനങ്ങൾക്ക് വലിതോതിൽ ബുദ്ധിമുട്ടുണ്ടാവുകയും രാജ്യത്ത് ഇതുമൂലം നിരവധി പേർ മരിക്കുകയും ചെയ്തതിെൻറ പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചത്. വിഷയത്തിൽ പ്രധാമന്ത്രി സഭയിലെത്തി വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിെൻറ ആവശ്യം.
എന്നാൽ, നോട്ട് പിൻവലിക്കൽ തീരുമാനത്തിനു ശേഷം പ്രധാനമന്ത്രി ഇതുവരെയായും സഭയിലെത്തിയിട്ടില്ല. ഇതാണ് ഇപ്പോൾ സമരം ശക്തമാക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.