രാഹുൽ പ്രധാനമന്ത്രി: സ്റ്റാലിെൻറ നിർദേശത്തെ എതിർത്ത് സഖ്യകക്ഷികൾ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ത്രിതല തന്ത്രമാണ് സി.പി.എമ്മിേൻറതെന്ന് ജനറ ൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയെയും സഖ്യകക്ഷികളേയും തെരഞ്ഞെടുപ്പിൽ തോൽപ ിക്കുക എന്നതിനാണ് ആദ്യത്തെ ഉൗന്നൽ. അതിനൊപ്പം ഇടതുപാർട്ടികളുടെ ശക്തിവർധിപ്പ ിക്കുന്നതിന് ലക്ഷ്യമിടും. കേന്ദ്രത്തിൽ മതേതര സർക്കാർ രൂപവതകരിക്കപ്പെടുന്നതിന ് കളമൊരുക്കുന്നതിനാണ് അടുത്ത മുൻഗണന.
രാഹുൽ ഗാന്ധി പ്രതിപക്ഷത്തിെൻറ പ്രധാ നമന്ത്രി സ്ഥാനാർഥിയാണെന്ന ഡി.എം.കെയുടെ പ്രഖ്യാപനം അവരുടെ കാഴ്ചപ്പാടാണ്. പലർക് കും പല കാഴ്ചപ്പാടുകൾ ഉണ്ടാകും. ബി.ജെ.പി അധികാരത്തിൽ വരുന്നതു തടയാൻ പാകത്തിലുള്ള സ ഖ്യങ്ങൾക്ക് തെരഞ്ഞെടുപ്പിനുശേഷമാണ് സാധ്യതയെന്നാണ് സി.പി.എം കാണുന്നത്. മുൻകാല ങ്ങളിൽ സംഭവിച്ചതും അതാണ്. 1996ൽ െഎക്യമുന്നണി സർക്കാർ വന്നത് തെരെഞ്ഞടുപ്പിനു ശേഷ മുണ്ടാക്കിയ സഖ്യം വഴിയാണ്.
1998ലെ എൻ.ഡി.എ സർക്കാർ വന്നതും തെരഞ്ഞെടുപ്പു കഴിഞ്ഞുണ്ട ാക്കിയ സഖ്യത്തിലൂടെയാണ്. 2004ൽ യു.പി.എ സർക്കാറുണ്ടാക്കിയതും അങ്ങനെ തന്നെ. സംസ്ഥാന തലങ്ങങ്ങളിൽ സാധ്യമായ സഖ്യങ്ങൾക്കാണ് തെരഞ്ഞെടുപ്പിനു മുമ്പ് പ്രസക്തി. മതേതര ചിന്താഗതിക്കാർ ഒന്നിച്ചുനിൽക്കണം.
പശ്ചിമ ബംഗാളിലെ സി.പി.എം നയം, കേന്ദ്രത്തിൽ ബി.ജെ.പിയേയും സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിനെയും ചെറുക്കുക എന്നതാണ്. ബിഹാറിൽ പ്രതിപക്ഷ നിലപാട് കേന്ദ്രത്തിൽ ബി.ജെ.പിയേയും സംസ്ഥാനത്ത് ജനതാദൾ-യുവിനെയും പരാജയപ്പെടുത്തുകയാണ്. ഇങ്ങനെ ഒാരോ സംസ്ഥാനത്തും വ്യത്യസ്ത സാഹചര്യങ്ങളുണ്ട്. തെരഞ്ഞെടുപ്പിനുശേഷം ബദൽ സർക്കാർ കേന്ദ്രത്തിൽ വരുമെന്നു തന്നെയാണ് പ്രതീക്ഷ. ജനം പ്രതിപക്ഷ പാർട്ടികളിൽനിന്ന് അതു പ്രതീക്ഷിക്കുന്നുമുണ്ട്.
ജനുവരി എട്ട്, ഒമ്പത് തീയതികളിൽ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന് സി.പി.എം കേന്ദ്രകമ്മിറ്റി പൂർണ പിന്തുണ നൽകുമെന്ന് യെച്ചൂരി പറഞ്ഞു. വിഭ്യാഭ്യാസ മേഖലയുടെ രക്ഷക്ക് ഫെബ്രുവരി 19ന് നടക്കുന്ന മാർച്ചിനും പിന്തുണ പ്രഖ്യാപിച്ചു. ദലിതുകൾക്കും മുസ്ലിം ന്യൂനപക്ഷങ്ങൾക്കും നേരെ തുടരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എല്ലാ സംസ്ഥാനങ്ങളിലും പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സ്റ്റാലിനോട് വിയോജിച്ച് തൃണമൂലും സി.പി.െഎയും
കൊൽക്കത്ത/ഹൈദരാബാദ്: രാഹുൽ ഗാന്ധിയെ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നിർദേശിച്ച ഡി.എം.കെ പ്രസിഡൻറ് എം.കെ. സ്റ്റാലിനോട് വിയോജിച്ച് തൃണമൂലും സി.പി.െഎയും. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ പാർട്ടികൾ ചർച്ച നടത്തിയശേഷമാണ് പ്രധാനമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കേണ്ടതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
നേരത്തെയുള്ള ഏകപക്ഷീയ പ്രഖ്യാപനം അനവസരത്തിലുള്ളതും തെറ്റായ സന്ദേശം നൽകുന്നതുമാണ്. ഇത് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ ഇടയാക്കുമെന്ന് പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ അദ്ദേഹം വാർത്ത ഏജൻസിയായ പി.ടി.െഎയോട് പറഞ്ഞു. പ്രധാനമന്ത്രിയെ ഇപ്പോഴല്ല തെരഞ്ഞെടുപ്പിനു ശേഷമാണ് തീരുമാനിക്കേണ്ടതെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡിയും വ്യക്തമാക്കി.
നേരേത്ത തീരുമാനിക്കുന്നത് പ്രതിപക്ഷ െഎക്യത്തിൽ പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ, ആരെങ്കിലും നേരേത്ത പ്രഖ്യാപിക്കുന്നതിൽ ഒന്നുംചെയ്യാനാവില്ല. പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയുടെ പ്രസിഡൻറ് എന്നനിലക്കായിരിക്കും സ്റ്റാലിൻ രാഹുലിനെ നിർദേശിച്ചതെന്ന് സുധാകർ റെഡ്ഡി പറഞ്ഞു.
കഴിഞ്ഞദിവസം ചെെന്നെയിൽ കരുണാനിധിയുടെ പ്രതിമ അനാച്ഛാദന വേദിയിലായിരുന്നു സ്റ്റാലിെൻറ പ്രഖ്യാപനം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ചുനിന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഡിസംബർ 10ന് ഡൽഹിയിൽ 21 പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും സമാജ് വാദി പാർട്ടിയുമാണ് യോഗത്തിൽനിന്ന് വിട്ടുനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.