മതനിരപേക്ഷതക്കെതിരെ പ്രസ്താവന മന്ത്രിയെ തള്ളി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: തങ്ങൾ അധികാരത്തിൽവന്നത് ഭരണഘടന തിരുത്തി എഴുതാനും മതനിരപേക്ഷത എന്ന വാക്ക് അതിെൻറ ആമുഖത്തിൽനിന്ന് നീക്കം ചെയ്യാനുമാണെന്ന കേന്ദ്ര സഹമന്ത്രി അനന്ത് കുമാർ ഹെഗ്ഡെയുടെ വിവാദ പ്രസ്താവനയിൽ വിയോജിച്ച് കേന്ദ്ര സർക്കാർ. പാർലമെൻറിെൻറ ഇരുസഭകളിലും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിപക്ഷ പ്രതിഷേധത്തിന് ഒടുവിലാണ് മന്ത്രിയെ തള്ളാൻ സർക്കാർ നിർബന്ധിതമായത്. അനന്ത് കുമാർ ഹെഗ്ഡെയുടെ പ്രസ്താവനയോട് കേന്ദ്ര സർക്കാറിന് യോജിപ്പില്ലെന്ന് കേന്ദ്ര മന്ത്രി വിജയ് ഗോയൽ രാജ്യസഭയിൽ അറിയിച്ചു. ഹെഗ്ഡെയൊടൊപ്പമെല്ലന്ന് സർക്കാർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പാർലമെൻറിന് പുറത്തും മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭയിലും ലോക്സഭയിലും സഭാ നടപടികൾ ആരംഭിച്ചത് മുതൽ പ്രതിപക്ഷം വിവാദ പ്രസ്താവന ഉയർത്തി കേന്ദ്ര മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി. രാജ്യസഭയിൽ സഭാ നടപടികൾ സ്തംഭിപ്പിച്ചായിരുന്നു പ്രതിപക്ഷ ബഹളം. സഭയുടെ മേശപ്പുറത്ത് വെക്കേണ്ട പേപ്പറുകൾ സമർപ്പിക്കാൻ ഹെഗ്ഡേ എഴുന്നേറ്റപ്പോൾ തന്നെ പ്രതിപക്ഷ ബെഞ്ചുകളിൽനിന്ന് ‘നാണക്കേട്’ വിളി ഉയർന്നു. കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി എന്നിവയിലെ അംഗങ്ങൾ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലേക്ക് ഇറങ്ങി. ഇതോടെ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് 12 മണിവരെ സഭ നിർത്തിവെക്കേണ്ടി വന്നു.
സഭയിൽനിന്ന് പോകുന്നതിനുമുമ്പ്, മന്ത്രി വിവാദ പ്രസ്താവനയിൽ വിശദീകരണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആമുഖെത്തത്തന്നെ തള്ളിപ്പറയാൻ മന്ത്രിക്ക് അനുമതി നൽകിയിട്ടുണ്ടോയെന്ന് തൃണമൂൽ കോൺഗ്രസ് അംഗം സുകേന്തു ശേഖർ റോയ് ചോദിച്ചു. ഭരണഘടനയെയും ബാബാ സാഹേബ് അംബേദ്കറെയും തള്ളിപ്പറഞ്ഞ മന്ത്രിയെ നീക്കം ചെയ്യണമെന്ന് എസ്.പിയംഗം നരേഷ് അഗർവാളും ആവശ്യപ്പെട്ടു. അംബേദ്കറെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് അധ്യക്ഷൻ പറഞ്ഞുെവങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. വിഷയത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം വെങ്കയ്യ നായിഡു നിരസിച്ചു.
കർണാടകയിലെ കുകാനൂരിൽ തിങ്കളാഴ്ച ഒരു പരിപാടിയിൽ പെങ്കടുക്കവേയാണ് കേന്ദ്ര സഹമന്ത്രി ഹെഗ്െഡയുടെ വിവാദ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.