Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷത്തിന്​...

പ്രതിപക്ഷത്തിന്​ നേതൃത്വമില്ലെന്ന്​ ബി.ജെ.പി

text_fields
bookmark_border
Prakash-Javadekar
cancel

ന്യൂഡൽഹി: ദേശീയ എക്​സിക്യൂട്ടീവ്​ സമിതി യോഗത്തി​​െൻറ രണ്ടാം ദിനം പ്രതിപക്ഷത്തെ വിമർശിച്ച്​ ബി.ജെ.പി. പ്രതിപക്ഷത്തിന്​ നേതൃത്വമോ ആദർശമോ യുദ്ധ നീതിയോ ഇല്ലെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവദേക്കർ ആരോപിച്ചു.

മോദി സർക്കാർ 2022 വരെ അധികാരത്തിൽ തുടരുമെന്നത്​​ ഉറപ്പാണ്​. സർക്കാർ നയങ്ങളിൽ നിന്ന്​ തന്നെ അക്കാര്യം വ്യക്​തമാണ്​. പ്രധാനമന്ത്രിക്ക്​ കാഴ്​ചപ്പാടും അത്യുത്​സാഹവും ഭാവനയുമുള്ളതിനാലാണ് ഇത്​ സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലേറി നാലു വർഷമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേറ്റിങ്ങിൽ 70ശതമാനം തന്നെയാണ്​. ജനങ്ങളോട്​ അദ്ദേഹം നേരിട്ട്​ സംസാരിക്കുന്നതിനാലാണ്​ ഇതെന്നും ജാവദേക്കർ പറഞ്ഞു.

പ്രതിപക്ഷം നെഗറ്റീവ്​ പൊളിറ്റിക്​സ്​ ആണ്​ കളിക്കുന്നത്​. നിരാശ ബാധിച്ച അവരുടെ ഒ​േരയൊരു ലക്ഷ്യം മോദി​െയ തടയുക എന്നതാണെന്നും ജാവദേക്കർ പറഞ്ഞു. 2019 ​െല തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കാമെന്നത്​ പകൽ സ്വപ്​നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oppositionprakash javadekarmalayalam newsNational ExecutiveBJP
News Summary - Opposition Has No Leader, BJP - India news
Next Story