ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കുര തകർന്നത് പണിപൂർത്തിയാകാതെ ഉദ്ഘാടനം ചെയ്തതിനാൽ; വിമർശനവുമായി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിക്കാനിടയായ സംഭവത്തിൽ കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം. മാർച്ച് 11ന് പണിപൂർത്തിയാകുന്നതിന് മുമ്പ് ടെർമിനൽ ഉദ്ഘാടനം ചെയ്തതുകൊണ്ടാണ് അപകടമുണ്ടായതെന്ന് പ്രതിപക്ഷനേതാക്കൾ പറഞ്ഞു.
മാർച്ച് 11ന് തെരഞ്ഞെടുപ്പ് കാമ്പയിനിന്റെ ഭാഗമായാണ് നരേന്ദ്ര മോദി ടെർമിനൽ ഒന്നിന്റെ ഉദ്ഘാടനം നിർവഹിച്ചതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിൽ കുറിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് പണിപൂർത്തിയാകാത്ത ടെർമിനൽ മോദി ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്ന് ഉമർ അബ്ദുല്ലയും ആരോപിച്ചു.
കനത്തമഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് വീണ് ഒരാൾ മരിച്ചു. ടെർമിനൽ ഒന്നിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ മഴയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ നാല് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മൂന്ന് ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. അതേസമയം, ഇടിയോട് കൂടിയ ശക്തമായ മഴയാണ് ഇന്ന് രാവിലെ ഡൽഹിയിൽ ലഭിച്ചത്. ഡൽഹിക്ക് പുറമേ ഗാസിയാബാദ് നോയിഡ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. കനത്ത മഴയിൽ ഡൽഹിയിലെ പല റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.