പ്രതിപക്ഷ നേതാവില്ല; കോൺഗ്രസിന് സഭാ നേതാവ് മാത്രം
text_fieldsന്യൂഡൽഹി: ലോക്സഭയിൽ കോൺഗ്രസിന് ഇത്തവണയും പ്രതിപക്ഷ നേതാവിെൻറ പദവി നൽകേണ് ടതില്ലെന്ന് മോദിസർക്കാർ തീരുമാനിച്ചു. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയു ടെ നേതാവ് മാത്രമാണ് അധീർ രഞ്ജൻ ചൗധരി. കഴിഞ്ഞ ലോക്സഭയിൽ മല്ലികാർജുൻ ഖാർഗെക ്കും ഇൗ പദവിയായിരുന്നു.
ആകെയുള്ള 545ൽ 10 ശതമാനം സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ പ്ര തിപക്ഷ നേതാവ് സ്ഥാനത്തിന് അർഹതയില്ല. അതനുസരിച്ച് 55 സീറ്റ് വേണം. കോൺഗ്രസ് കഴിഞ്ഞ തവണത്തെക്കാൾ എട്ട് സീറ്റ് കൂടുതൽ നേടിയെങ്കിലും ആകെ സീറ്റ് 52 മാത്രം. ഫലത്തിൽ മൂന്നു സീറ്റിെൻറ കുറവ്.
സർക്കാറിന് വേണമെങ്കിൽ അതു കാര്യമാക്കാതെ പ്രതിപക്ഷ നേതാവിനെ വാഴിക്കാം. എന്നാൽ, അത്തരത്തിൽ കോൺഗ്രസിന് സൗജന്യം കൊടുക്കേണ്ടതില്ലെന്നാണ് ‘കോൺഗ്രസ് മുക്തഭാരത’മെന്ന രാഷ്ട്രീയ മുദ്രാവാക്യം കൊണ്ടുനടക്കുന്ന ബി.ജെ.പിയുടെ തീരുമാനം. പദവി ചോദിച്ചു വാങ്ങാൻ കോൺഗ്രസിനു കഴിയുകയുമില്ല.
സഭയിലെ പ്രതിപക്ഷ നേതാവിന് കാബിനറ്റ് മന്ത്രിയുടെ പദവിയുണ്ട്. കേന്ദ്ര വിജിലൻസ് കമീഷൻ, സി.ബി.െഎ, ലോക്പാൽ തുടങ്ങിയവയുടെ മേധാവി സ്ഥാനങ്ങളിലേക്കുള്ളവരെ നിയമിക്കുന്ന ഉന്നതതല സമിതിയിൽ പ്രതിപക്ഷ നേതാവ് അംഗമാണ്.
പ്രതിപക്ഷ നേതൃസ്ഥാനമില്ലാത്തതിനാൽ ലോക്പാൽ നിയമന വേളയിൽ മല്ലികാർജുൻ ഖാർഗെക്ക് സമിതിയിലേക്ക് പ്രത്യേക ക്ഷണം നൽകുകയാണ് സർക്കാർ ചെയ്തത്. ഖാർഗെ നിരസിക്കുകയും ചെയ്തു. സി.ബി.െഎ, വിജിലൻസ് കമീഷൻ മേധാവി നിയമനത്തിന് പ്രതിപക്ഷ നേതാവിനു പകരം, പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നനിലയിൽ സർക്കാർ നിയമഭേദഗതി വരുത്തുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.