പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതിൽ ഇ.ഡിയോട് നന്ദി പറയണം -നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ചതിൽ അവർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് നന്ദി പറയണമെന്ന് നരേന്ദ്ര മോദി. പ്രതിപക്ഷത്തെ പ്രമുഖരായ നേതാക്കളുടെ വീടുകളിൽ തുടർച്ചയായി നടക്കുന്ന പരിശോധനകൾ മുൻനിർത്തിയാണ് പരാമർശം.
പല രാജ്യങ്ങളും യുദ്ധം മൂലമുള്ള അനിശ്ചിതാവസ്ഥകളിൽ വലയുകയാണ്. ചില രാജ്യങ്ങൾക്ക് മുന്നിൽ പ്രതിസന്ധിയായി പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഭക്ഷ്യസുരക്ഷയില്ലായ്മ പോലുള്ളവയുണ്ട്. നമ്മുടെ അയൽക്കാർ പോലും ഈ പ്രതിസന്ധികളിൽ നിന്നും മുക്തരല്ല. മോശം സാഹചര്യത്തിലും ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി തുടരുകയാണെന്നും മോദി പറഞ്ഞു.
യു.പി.എ ഭരിച്ച 10 വർഷത്തിലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി കേസുകളുണ്ടായത്. തീവ്രവാദ ആക്രമണങ്ങളിലും ഇക്കാലത്ത് വലിയ വർധനയുണ്ടായി. ചില ആളുകൾക്ക് രാജ്യം വളരുന്നത് ഇഷ്ടമല്ലെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.