‘ടുക്ഡേ, ടുക്ഡേ ഗ്യാങ്ങി’നെ പാഠം പഠിപ്പിക്കും –അമിത് ഷാ
text_fieldsന്യൂഡൽഹി: പൗരത്വദേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം നേരിടുമെന്ന സൂചന നൽകി ഡൽഹിയിലെ ‘ടുക്ഡേ, ടുക്ഡേ ഗ്യാങ്ങി’നെ (രാജ്യത്തെ തുണ്ടം തുണ്ടമാക്കുന്ന സംഘം) പാഠം പഠിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്.
ഉൗഹം പ്രചരിപ്പിക്കുന്നതിനു പിന്നിൽ കോൺഗ്രസ് ആണെന്നും അമിത് ഷാ ആരോപിച്ചു. പൗരത്വഭേദഗതി നിയമം പാർലമെൻറ് ചർച്ചചെയ്തതാണെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ നേതാക്കൾ ഒന്നും പറഞ്ഞില്ലെന്ന് അവകാശെപ്പട്ട അമിത് ഷാ അവിടെനിന്ന് പുറത്തിറങ്ങിയശേഷമാണ് അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതെന്ന് ആരോപിച്ചു. കോൺഗ്രസ് നേതൃത്വംനൽകുന്ന ‘ടുക്ഡേ ടുക്ഡേ ഗ്യാങ്ങി’നെ പാഠം പഠിപ്പിക്കാനുള്ള സമയമാണിത്. ഡൽഹിയിലെ അക്രമങ്ങൾക്കു പിറകിൽ അവരാണ്. ഡൽഹിയിലെ ജനത അവരെ ശിക്ഷിക്കണം.
ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാറിനെയും വിമർശിച്ച അമിത് ഷാ 2015ൽ വാഗ്ദാനംചെയ്ത ക്ഷേമ പദ്ധതികളിൽ 80 ശതമാനവും ആപ് സർക്കാർ നടപ്പാക്കിയില്ലെന്ന് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.