ബിഹാറിൽ നമുക്ക് ജയിക്കാൻ കഴിഞ്ഞാൽ പിന്നെ ഇന്ത്യയിലുടനീളം വിജയം സുനിശ്ചിതം -മല്ലികാർജുൻ ഖാർഗെ
text_fieldsപട്ന: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനുള്ള കരുനീക്കങ്ങൾക്കായി പ്രതിപക്ഷ പാർട്ടിനേതാക്കൾ ഇന്ന് ബിഹാറിൽ സമ്മേളിക്കുകയാണ്. കോൺഗ്രസിന്റെ ആശയം ബിഹാറിൽ നിന്ന് വിഭിന്നമല്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യത്തുടനീളമുള്ള പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കുന്നതിൽ രാഹുൽഗാന്ധി നിർണായക പങ്ക് വഹിച്ചതിനെ കുറിച്ചും ഖാർഗെ എടുത്തു പറഞ്ഞു.
ബിഹാറിൽ ഇന്ന് നടക്കുന്ന പ്രതിപക്ഷ സമ്മേളനത്തിൽ നമുക്ക് വിജയിക്കാൻ കഴിഞ്ഞാൽ, പിന്നെ ഇന്ത്യയുടനീളം നമ്മെ തോൽപിക്കാൻ ആർക്കും സാധിക്കില്ല.-ഖാർഗെ വ്യക്തമാക്കി. പ്രതിപക്ഷ സമ്മേളനത്തിന് മുന്നോടിയായി പട്നയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയെയും കൂടാതെ എൻ.സി.പി നേതാവ് ശരത് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കൊപ്പമാണ് മമത ബാനർജി പട്നയിലെത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനും മുതിർന്ന എ.എ.പി നേതാക്കളായ സഞ്ജയ് സിങ്ങിനും രാഘവ് ഛദ്ദക്കും ഒപ്പമാണ് കെജ്രിവാൾ എത്തിയത്.
നേരത്തേ തീരുമാനിച്ച കുടുംബപരിപാടിയുള്ളതിനാൽ രാഷ്ട്രീയ ലോക ദൾ പ്രസിഡന്റ് ജയന്ത് ചൗധരി പരിപാടിയിൽ പങ്കെടുക്കില്ല. ബി.എസ്.പി നേതാവും യു.പി മുൻ മുഖ്യമന്ത്രിയുമായ മായാവതിയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.