ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ ഒന്നിക്കണം –പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഭീമ കൊറേഗാവ്, എൽഗാർ പരിഷത്ത് കേസിൽ അറസ്റ്റിലായ മലയാളി വൈദികൻ ഫാ. സ്റ്റാൻ സ്വാമിക്കെതിരെ ചുമത്തിയ യു.എ.പി.എ പിൻവലിക്കണമെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
രാജ്യത്തെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി പോരാടാൻ പാർട്ടികൾ ഒന്നിക്കേണ്ട സമയമായെന്നും സ്റ്റാൻ സ്വാമി ഉൾപ്പെടെ പ്രവർത്തകരുടെ അറസ്റ്റിനെതിരെ മനുഷ്യാവകാശ സംഘടനയായ പീപിൾസ് യൂനിയൻ ഓഫ് സിവിൽ ലിബർട്ടീസ് ബുധനാഴ്ച സംഘടിപ്പിച്ച ഓൺലൈൻ വാർത്തസമ്മേളത്തിൽ പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
ബി.ജെ.പിയുടെ നേതൃത്വത്തിെല സർക്കാർ ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങളെ ആക്രമിക്കുയാണെന്നും പ്രതിപക്ഷ സർക്കാറുകളുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തിയെന്നും ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. വിയോജിപ്പ് പ്രകടിപ്പിക്കുന്ന ഏതൊരാളും ഈ സർക്കാറിന് ദേശവിരുദ്ധനാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.
എല്ലാ മേഖലയിലും ഭരണഘടനയെ ദുർബലപ്പെടുത്തകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതേതരത്തിൽ വിശ്വസിക്കുന്നവരെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് ഡി.എം.കെ നേതാവ് കനിമൊഴി എം.പി പറഞ്ഞു. ശബ്ദങ്ങളെ നിശ്ശബ്ദമാക്കുേമ്പാൾ മൗനമാണ് നമ്മുടെ പ്രതികരണമെങ്കിൽ ജനാധിപത്യത്തിന് ഒരു ബഹുമാനവും സർക്കാർ നൽകില്ലെന്നും അവർ വ്യക്തമാക്കി.
സ്റ്റാൻ സ്വാമിക്കെതിരെയുള്ള ആരോപണങ്ങൾ അസംബന്ധമാണെന്നാണ് കരുതുന്നതെന്നും ഉടൻ മോചിപ്പിക്കണമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി ആവശ്യപ്പെട്ടു. സി.പി.ഐ നേതാവ് ഡി. രാജ, എൻ.സി.പി നേതാവ് സുപ്രിയ സുെല, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.