Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത്രിപുരയിൽ അട്ടിമറി;...

ത്രിപുരയിൽ അട്ടിമറി; റീപോളിങ്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷം

text_fields
bookmark_border
votting
cancel

അ​ഗ​ർ​ത​ല: വെ​സ്​​റ്റ്​ ത്രി​പു​ര ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും പോ​ളി​ങ്​ ന​ട​ത്ത​ണ​മെ​ന്ന്​ പ്ര​ത ി​പ​ക്ഷം. ഏ​പ്രി​ൽ 11ന്​ ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ സം​സ്​​ഥാ​നം ഭ​രി​ക്കു​ന്ന ബി.​ജെ.​പി വ​ൻ​ തോ​തി​ൽ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും ആ​രോ​പി​ക്കു​ന്ന​ത്.

മ​ണ്ഡ​ല ​ത്തി​ലെ 1679 ബൂ​ത്തു​ക​ളി​ൽ 846ലും ​അ​ട്ടി​മ​റി ന​ട​ന്നു​വ​ത്രെ. ബൂ​ത്തു​ക​ളി​ലെ സി.​സി.​ടി.​വി കാ​മ​റ ഓ​ഫ്​ ചെ​യ്യു​ക​യും വോ​ട്ട​ർ​മാ​രെ ആ​ട്ടി​യോ​ടി​ച്ച്​ വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ സി.​പി.​എം സം​സ്​​ഥാ​ന ​െസ​ക്ര​ട്ട​റി ഗൗ​തം ദാ​സ്​ പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ബൂ​ത്തു​ക​ളി​ലെ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഇ​തി​ന്​ സ​ന്ന​ദ്ധ​മാ​കു​ന്നി​ല്ലെ​ങ്കി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പ്ര​ദ്യു​ത്​ കി​ഷോ​ർ ദേ​ബ്​ ബ​ർ​മ​ൻ അ​റി​യി​ച്ചു. ​​

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ എ​സ്. ത​ര​ണി​കാ​ന്തി ക്ര​മ​ക്കേ​ട്​ ന​ട​ന്നി​രി​ക്കാ​മെ​ന്ന്​ സൂ​ചി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഒ​രു​ത​ര​ത്തി​ലു​ള്ള ക്ര​മ​ക്കേ​ടും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ്​ ബി.​ജെ.​പി വ​ക്​​താ​വ്​ ന​ബേ​ന്ദു ഭ​ട്ടാ​ചാ​ര്യ​യു​ടെ വാ​ദം. ഈ​സ്​​റ്റ്​ ത്രി​പു​ര​യി​ൽ ഏ​പ്രി​ൽ 18ന്​ ​തീ​രു​മാ​നി​ച്ചി​രു​ന്ന വോ​​ട്ടെ​ടു​പ്പ്​ സം​സ്​​ഥാ​ന​ത്തെ മോ​ശ​മാ​യ ക്ര​മ​സ​മാ​ധാ​ന​നി​ല പ​രി​ഗ​ണി​ച്ച്​ 23ലേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition partiestripuramalayalam newsFresh Polls
News Summary - Opposition Parties Demand Fresh Polls in Tripura West -india news
Next Story