50 ശതമാനം വിവിപാറ്റ് എണ്ണണം –പ്രതിപക്ഷം
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ അട്ടിമറി നടത്തുന്നത് തടയാൻ എല്ലാ മണ്ഡലങ്ങളിലും 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടാൻ പ്രതിപക്ഷ കക്ഷികൾ ധാരണയായി. ഇൗയാവശ്യവുമായി തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നിവേദനം സമർപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ധാരണയായി. ‘രാജ്യത്തെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ’ എന്നപേരിൽ സംഘടിപ്പിച്ച യോഗത്തിൽ വോട്ടുയന്ത്രം മാറ്റണമെന്നില്ല എന്ന് നേരേത്ത നിലപാെടടുത്ത സി.പി.എമ്മും ബംഗാളിലെ വൈരിയായ തൃണമൂൽ കോൺഗ്രസും അടക്കം 21 പാർട്ടികൾ പെങ്കടുത്തു.
എല്ലാ മണ്ഡലങ്ങളിലും വോട്ടുയന്ത്രത്തിെനാപ്പം ചുരുങ്ങിയത് 50 ശതമാനം വിവിപാറ്റുകളും എണ്ണണമെന്നാണ് പ്രതിപക്ഷം കമീഷന് മുമ്പാകെ ഉന്നയിക്കുന്ന പ്രധാന ആവശ്യം. അങ്ങനെ എണ്ണുേമ്പാൾ വോട്ടുയന്ത്രങ്ങളിലെയും വിവിപാറ്റുകളിലെയും വോട്ടുകൾ തമ്മിൽ അഞ്ചു ശതമാനം അന്തരമെങ്കിലും കണ്ടാൽ മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നതാണ് രണ്ടാമത്തെ ആവശ്യം. ഇതുസംബന്ധിച്ച് കമീഷന് സമർപ്പിക്കാനുള്ള നിവേദനം തയാറാക്കാൻ കോൺഗ്രസിനെ പ്രതിപക്ഷം ചുമതലപ്പെടുത്തി.
നിവേദനത്തിെൻറ പകർപ്പ് മാധ്യമങ്ങൾക്ക് നൽകുമെന്ന് രാഹുൽ ഗാന്ധി പിന്നീട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിക്കൊപ്പം എ.കെ. ആൻറണി, അഹ്മദ് പേട്ടൽ (കോൺഗ്രസ്), ചന്ദ്രബാബു നായിഡു(തെലുഗുദേശം), ശരത് പവാർ(എൻ.സി.പി), രാംഗോപാൽ യാദവ്(എസ്.പി), സതീഷ് ചന്ദ്ര മിശ്ര (ബി.എസ്.പി), സഞ്ജയ് സിങ് (ആം ആദ്മി പാർട്ടി), ശരത് യാദവ്(ലോക്താന്ത്രിക് ജനതാദൾ), മുഹമ്മദ് സലീം(സി.പി.എം), സുദീപ് ബന്ദോപാധ്യായ (തൃണമൂൽ കോൺഗ്രസ്), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), ഡി.രാജ(സി.പി.െഎ), കനിമൊഴി(ഡി.എം.കെ), മനോജ് ഝാ(ആർ.ജെ.ഡി), ഉമർ അബ്ദുല്ല(നാഷനൽ കോൺഫറൻസ്), ഖുർറം അനീസ്(മുസ്ലിംലീഗ്), ജിതിൻ റാം മഞ്ചി(എച്ച്.എ.എം), അശോക് കുമാർ സിങ്(ജെ.വി.എം) തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വോട്ടുയന്ത്രങ്ങളെ കുറിച്ച് വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു യോഗം വിളിച്ചുചേർത്തതെന്ന് ആർ.എസ്.പി നേതാവും എം.പിയുമായ എൻ.കെ. പ്രേമചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കുശേഷം തുടങ്ങിയ യോഗത്തിൽ വോട്ടുയന്ത്രത്തിനുപുറമെ മറ്റു വിഷയങ്ങളും ചർച്ചക്ക് വന്നുവെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.