പെഗസസ്; ഇരു സഭകളിലും അടിയന്തര പ്രമേയ നോട്ടീസ്
text_fieldsന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തലിൽ പാർലമെന്റിന്റെ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്. ലോക്സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെ, എളമരം കരീം, കെ.സി. വേണുഗോപാൽ, വി. ശിവദാസൻ എന്നിവരുമാണ് നോട്ടീസ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തിൽ പെഗസസ് വിഷയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
പെഗസസ് ഫോൺ ചോർത്തൽ വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നിരുന്നു.
പാർലമെന്‍റ് വർഷകാല സമ്മേളനത്തിലെ പ്രധാന ചർച്ച വിഷയമാണ് പെഗസസും കർഷക പ്രക്ഷോഭവും. ഇരുവിഷയങ്ങളിലും കേന്ദ്രസർക്കാർ കൈമലർത്തുന്നതോടെയാണ് വിഷയം ഉയർത്തികൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്‍റെ തീരുമാനം.
പെഗസസ് വിഷയം പാർലമെന്‍റിൽ ഉന്നയിക്കാൻ തീരുമാനിച്ച് യോഗത്തിൽ കോൺഗ്രസ് നേതാക്കളെ കൂടാതെ ഡി.എം.കെ, എൻ.സി.പി, ബി.എസ്.പി, നാഷനൽ കോൺഫറൻസ്, സി.പി.എം, കേരള കോൺഗ്രസ്, ആർ.എസ്.പി, മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുത്തിരുന്നു.
വർഷകാല സമ്മേളനം ആരംഭിച്ച ജൂൈല 19ന് പാർലമെന്‍റ് കനത്ത പ്രതിഷേധത്തിന് സാക്ഷിയായിരുന്നു. പ്ലക്കാർഡുകളും മുദ്രാവാക്യവും ഉയർത്തിയായിരുന്നു പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.