അമിത്ഷാക്കെതിരെ പ്രതിഷേധം
text_fieldsന്യൂഡൽഹി: പരമോന്നത കോടതിയെയും തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെയും വെല്ലുവിളി ച്ച് കണ്ണൂരിൽ പ്രസംഗിച്ച ബി.െജ.പി അധ്യക്ഷൻ അമിത് ഷാക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷം ഒന്നിച്ച് രംഗത്ത്. അമിത് ഷാ േകാടതിയെ ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് വിമർശിച്ചപ്പോൾ ബി.ജെ.പി അധ്യക്ഷനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. ഏകാധിപതിയുടെ ഭാഷയിലാണ് അമിത് ഷാ സംസാരിച്ചതെന്ന് സി.പി.എമ്മും കുറ്റപ്പെടുത്തി.
ഷായുടെ പ്രസംഗം വിവാദമായതിനിടെ സുപ്രീംകോടതി വിധിയെ വിമർശിച്ച് മുതിർന്ന കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി നടത്തിയ പ്രസംഗവും പുറത്തുവന്നു. ഒപ്പം, ശബരിമലവിധിപോലെ രാമക്ഷേത്രത്തിനും വിധി പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി യോഗി ആദിത്യനാഥും രംഗത്തുവന്നു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി ഇല്ലായ്മചെയ്യുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി കുറ്റപ്പെടുത്തി.
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷൻ പരസ്യമായി സുപ്രീംകോടതി വിധിയെ അധിക്ഷേപിച്ചത് ഭരണഘടനയോടും സുപ്രീംകോടതിയോടും ആർ.എസ്.എസും ബി.ജെ.പിയും പുലർത്തുന്ന അവജ്ഞാമനോഭാവത്തിെൻറ തെളിവാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. ഷായുടെ പ്രസംഗം രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നതിെൻറ തെളിവാണെന്ന് ബി.എസ്.പി നേതാവ് മായാവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സുപ്രീംകോടതി സ്വമേധയാ അമിത് ഷാക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഷായുടെ സന്ദർശനം കലാപത്തിന് ആഹ്വാനം ചെയ്യാനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. സർക്കാറിനെ താഴെയിറക്കുമെന്ന് പറയാൻ കാണിക്കുന്നതിെൻറ പകുതി ശൗര്യം ശബരിമല വിഷയത്തിൽ കാണിച്ചിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമലയിലേത് വിശ്വാസികളും ഭരണഘടനാവാദികളും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.