Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2019 8:24 PM IST Updated On
date_range 23 Aug 2019 12:27 AM ISTകശ്മീർ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രതിപക്ഷ ധർണ
text_fieldsbookmark_border
ന്യൂഡൽഹി: ജമ്മു-കശ്മീർ സാഹചര്യങ്ങൾ മുൻനിർത്തി ഡി.എം.കെയുടെ നേതൃത്വത്തിൽ ഡൽഹിയ ിൽ പ്രതിപക്ഷത്തിെൻറ പ്രതിഷേധ ധർണ. മൂന്നു മുൻമുഖ്യമന്ത്രിമാരടക്കം പ്രമുഖ രാഷ്ട ്രീയ പാർട്ടികളുടെ നേതാക്കളെപ്പോലും ആഴ്ചകളായി വീട്ടുതടങ്കലിൽ വെച്ചിരിക്കുന് നതും സംസ്ഥാനത്തെ ജനജീവിതം സ്തംഭിപ്പിപ്പിച്ച പൊലീസ്, സേന ക്രമീകരണങ്ങളിലും പ്ര തിപക്ഷം പ്രതിഷേധിച്ചു.
ജന്തർമന്തറിൽ നടന്ന ധർണയിൽ ഡി.എം.കെക്കു പുറമെ കോൺഗ്ര സ്, സി.പി.എം, സി.പി.െഎ, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, സമാജ്വാദി പാർട്ടി, ആർ.ജെ.ഡി, നാഷനൽ ക ോൺഫറൻസ്, ലോക്താന്ത്രിക് ജനതാദൾ തുടങ്ങിയവയുടെ നേതാക്കൾ പെങ്കടുത്തു. അതേസമയം ബി.എസ്.പി, ആം ആദ്മി പാർട്ടി തുടങ്ങിയവ പെങ്കടുത്തില്ല. ജമ്മു-കശ്മീർ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗുലാംനബി ആസാദ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാക്കളായ ടി.ആർ ബാലു, എ. രാജ, സമാജ്വാദി പാർട്ടി ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ്, തൃണമൂൽ കോൺഗ്രസിലെ മുൻകേന്ദ്രമന്ത്രി ദിനേശ് ത്രിവേദി, നാഷനൽ കോൺഫറൻസ് എം.പി മുഹമ്മദ് അക്ബർ ലോൺ, ആർ.ജെ.ഡിയിലെ മനോജ് തിവാരി എം.പി, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, ബിനോയ് വിശ്വം എം.പി, തിരുച്ചി ശിവ, കാർത്തി ചിദംബരം, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവ് തുടങ്ങിയവർ പ്രസംഗിച്ചു.
രാഷ്ട്രീയ പാർട്ടി നേതാക്കളടക്കം അകാരണമായി തടവിൽവെച്ചിരിക്കുന്ന എല്ലാവരെയും ഉടനടി വിട്ടയക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
ജനാധിപത്യവും ഭരണഘടനയും ഫെഡറൽ തത്ത്വങ്ങളും അട്ടിമറിക്കുകയാണ് ജമ്മു-കശ്മീരിൽ. പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശവും കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
കൈപുസ്തകവുമായി സി.പി.എം
ന്യൂഡൽഹി: ജമ്മു-കശ്മീരിലെ ഭരണഘടനവിരുദ്ധമായ സർക്കാർ നടപടി വിശദീകരിക്കുന്ന കൈപുസ്തകവുമായി സി.പി.എം. ഡൽഹിയിൽ എ.കെ.ജി ഭവനിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവർ ചേർന്ന് ലഘുപുസ്തകം പുറത്തിറക്കി.
20 പേജ് വരുന്ന കൈപുസ്തകം ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ വിവിധ ഭാഷകളിലേക്ക് തർജമ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് സി.പി.എം ഉദ്ദേശിക്കുന്നത്. ‘ചതിക്കപ്പെട്ട കശ്മീർ’ എന്ന പുസ്തകം, കശ്മീരിലെ കേന്ദ്രസർക്കാർ നടപടി ഭരണഘടനയോട് ചെയ്യുന്ന ചതിയാണെന്ന് വിശദീകരിക്കുന്നു. ജമ്മു-കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുകയും സംസ്ഥാനത്തിന് പൂർണ പദവി തിരിച്ചുകൊടുക്കുകയും സമ്പൂർണ സ്വയംഭരണാവകാശങ്ങൾ ലഭ്യമാക്കുകയും വേണം.
ലോകത്തുതന്നെ ഏറ്റവും കൂടുതൽ സൈനിക സാന്നിധ്യമുള്ള പ്രദേശമായി കശ്മീർ മാറിയിരിക്കുന്നുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സിറ്റിങ് എം.പി കൂടിയായ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പോലും ആഴ്ചകളായി വീട്ടുതടങ്കലിലാണ്. മതേതര, ഫെഡറൽ, ജനാധിപത്യ തത്ത്വങ്ങൾക്ക് വിരുദ്ധമായാണ് സർക്കാർ മുന്നോട്ടുനീങ്ങുന്നതെന്ന് യെച്ചൂരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story