ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം ത്രിവർണ പതാകയുമായി പ്രതിപക്ഷ നേതൃത്വത്തിൽ മാർച്ച്
text_fieldsന്യൂഡൽഹി: ജനാധിപത്യത്തിനെതിരായ ബി.ജെ.പിയുടെ ആക്രമണത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ മാർച്ച് നടത്തി. പാർലമെന്റ് ഹൗസിൽ നിന്ന് വിജയ് ചൗക്കിലേക്കാണ് ത്രിവർണ പതാകയുമായി മാർച്ച് നടത്തിയത്. ഡി.എം.കെ, സമാജ്‌വാദി പാർട്ടി, ആർ.ജെ.ഡി, ശിവസേന ഉദ്ധവ് പക്ഷം, എ.എ.പി, എൻ.സി.പി തുടങ്ങിയ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ എം.പിമാരും രാവിലെ 11.30 ന് തുടങ്ങിയ മാർച്ചിൽ അണിനിരന്നു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങിയതുമുതൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് ബി.ജെ.പിക്കെതിരെ പ്രതിഷേധമുയർത്തിയിരുന്നു.
അദാനി വിഷയത്തിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം വേണമെന്ന് ലോക്‌സഭയിലും രാജ്യസഭയിലും ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടു.
യു.കെയിൽ നടത്തിയ ജനാധിപത്യ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. മോദി സമുദായത്തിനു നേരെ അപകീർത്തികരമായ പരാമർശം നടത്തി എന്നാരോപിച്ച് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യത കൽപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.