പ്രതിപക്ഷത്തിെൻറ ദിനം
text_fields
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ഭരണഘടന ദിനം പ്രതിപക്ഷത്തിെൻറ ദിനമായി. ബി.ജെ. പിക്കും കേന്ദ്ര സർക്കാറിനും ഒരിക്കലും മറക്കാനാവാത്തതുമായി 70ാം ഭരണഘടന ദിന വാർഷിക ം. ഭരണകക്ഷിക്ക് രാഷ്ട്രീയമായും ധാർമികമായും ഭരണതലത്തിലും തിരിച്ചടിയേറ്റ ദിനം. മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് ബുധനാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി വിധി പ്രതിപക്ഷനിരയിൽ ആശ്വാസവും ആഹ്ലാദവുമായി. ഭൂരിപക്ഷം എം.എൽ.എമാരും തങ്ങൾക്കൊപ്പമാണെന്നിരിക്കേ, ഫഡ്നാവിസിന് രാജിവെക്കുകയല്ലാതെ മറ്റു പോംവഴികളില്ലെന്ന് വ്യക്തമായിരുന്നു. അതിെൻറ സമയം ഏതെന്ന കാര്യത്തിൽ മാത്രമായിരുന്നു സംശയം. കരകയറാൻ വഴിയില്ലെന്ന് ബോധ്യമായതോടെ രാജിവെക്കാൻ മോദി-അമിത് ഷാമാർ ഫഡ്നാവിസിനോട് ആവശ്യപ്പെട്ടു. അതിനും മുേമ്പ, പവാറിെൻറ തണലിലേക്ക് വീണ്ടും ചേക്കേറാനുള്ള താൽപര്യത്തോടെ അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതും ശിവസേന, കോൺഗ്രസ്, എൻ.സി.പി ക്യാമ്പിൽ ചിരി പടർത്തി.
സർക്കാർ സെൻട്രൽ ഹാളിൽ സംഘടിപ്പിച്ച ഭരണഘടന ദിന വാർഷിക പരിപാടി ബഹിഷ്കരിച്ച് അംബേദ്കർ പ്രതിമക്കു മുമ്പിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത് പ്രതിപക്ഷത്തിെൻറ ഐക്യവും ഉണർവും വർധിപ്പിച്ച നടപടിയായി. സേന ഈ കൂട്ടായ്മയിലെ പുതിയ അതിഥിയായി. ഭരണഘടന മൂല്യങ്ങൾ സർക്കാർ അട്ടിമറിക്കുേമ്പാൾ, രാഷ്ട്രപതി ഭവനും രാജ്ഭവനും അതിനു കൂട്ടുനിൽക്കുന്നുവെന്നതിനോടുള്ള പ്രതിഷേധം കൂടി ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലെമൻറിെൻറ സെൻട്രൽ ഹാളിൽ ലോക്സഭ, രാജ്യസഭ എം.പിമാരെ അഭിസംബോധന ചെയ്യുന്നതാണ് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചത്. ഇത്തരമൊരു ബഹിഷ്കരണം ഇതാദ്യം.
അജയ്യത കാട്ടി നിൽക്കുന്ന ബി.ജെ.പിയെ മുട്ടുകുത്തിച്ച് പ്രധാന സംസ്ഥാനമായ മഹാരാഷ്ട്രയിൽ അധികാരമേൽക്കാൻ അവസരം ഒരുങ്ങിയ ദിനം. വൈകീട്ടായപ്പോഴേക്കും സർക്കാർ രൂപവത്കരണ നടപടികളിലേക്ക് തിരിയുകയായിരുന്നു പ്രതിപക്ഷ സഖ്യം. ത്രികക്ഷി സഖ്യത്തിെൻറ സംയുക്ത യോഗത്തിൽ പവർ തെളിയിച്ചു നിന്നത് ശരദ് പവാർ.
മറാത്ത കരുത്ത് പ്രകടമാക്കിയതിെൻറ ആഹ്ലാദത്തിൽ സേന. മോദി-അമിത് ഷാമാരെ എതിരിടാനുള്ള ആത്മവിശ്വാസം വർധിപ്പിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്. അതെല്ലാം പ്രകടമായിരുന്നു പാർലമെൻറ് വളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.