ബംഗളൂരുവിൽ പ്രതിപക്ഷ െഎക്യം
text_fields
ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസ്^കോൺഗ്രസ് സഖ്യസർക്കാറിെൻറ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ െഎക്യത്തിന് കൂടി വേദിയായി. ബി.ജെ.പിക്കെതിരായി നിലകൊള്ളുന്ന രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുത്തു. കോൺഗ്രസിൽ നിന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുത്തു. ഇവരെ കൂടാതെ എസ്.പിയുടെ അഖിലേഷ് യാദവ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പിയുടെ ശരദ് പവാർ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തി.
കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മുൻകൈ എടുക്കുന്നതിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾക്കും നിർണായക പങ്കുണ്ടായിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബി.എസ്.പി നേതാവ് മായാവതിയും സഖ്യചർച്ചകളിൽ മുൻപന്തിയിലുണ്ടായിരുന്നു. വിശ്വാസ വോെട്ടടുപ്പിന് മുമ്പ് കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാൻ ബി.ജെ.പി ശ്രമിച്ചപ്പോൾ ഇവരെ കർണാടകയിൽ നിന്ന് മാറ്റുന്നതിനായി ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉൾപ്പടെയുള്ളവർ സഹായവുമായി രംഗത്തെത്തിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ എന്ന നിലയിൽ കർണാടകയിൽ നിന്ന് ബി.ജെ.പിയെ പുറതള്ളുക എന്ന ലക്ഷ്യത്തിലാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികൾ മുൻകൈ എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.