പ്രതിപക്ഷം ഇ.ഡിയെയും സി.ബി.ഐയെയും ഭയന്നാണ് ജീവിക്കുന്നതെന്ന് കപിൽ സിബൽ
text_fieldsന്യൂഡൽഹി: അന്വേഷണ ഏജൻസികളെയും കേന്ദ്ര ഭരണകൂടത്തെയും ഭയന്നാണ് രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ കഴിയുന്നതെന്ന് മുൻ കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ.
മതത്തെ ആയുധമാക്കുന്നത് ലോകമെമ്പാടും നടക്കുന്നതാണെങ്കിലും അതിന്‍റെ അമിത ഉപയോഗത്തിനുള്ള ഉത്തമ ഉദാഹരണം ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു. "മത വിദ്വേഷ പ്രസ്താവനകൾ നടത്തുന്നവർ ഒരു പ്രത്യേക പ്രത്യയശാസ്ത്രം പിന്തുടരുന്നവരാണ്. പക്ഷെ ഇവർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറാകുന്നില്ല എന്നതാണ് യഥാർഥ പ്രശ്നം"- കപിൽ സിബൽ പറഞ്ഞു. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാത്തതാണ് അവർ വിദ്വേഷ പ്രസംഗം ആവർത്തിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാനുൾപ്പടെയുള്ള മുഴുവൻ ജനങ്ങളും ഭയത്തോടെയാണ് ജീവിക്കുന്നത്. ഞങ്ങൾ ഇ.ഡിയെ ഭയക്കുന്നു, സി.ബി.ഐയെ ഭയക്കുന്നു, ഭരണകൂടത്തെ ഭയക്കുന്നു, പൊലീസിനെ ഭയക്കുന്നു ഞങ്ങൾ എല്ലാവരെയും ഭയക്കുന്നു. ഞങ്ങൾക്ക് ഇനി ആരെയും വിശ്വസിക്കാനാകില്ലെന്നും കപിൽ സിബൽ പറഞ്ഞു. കേസ് നടത്താനുള്ള പണമില്ലാത്ത പാവപ്പെട്ടവർക്ക് കോടതിയിൽ വരാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.