പ്രതിപക്ഷം രാഷ്ട്രപതിയെ കാണണം -എ.എം. ആരിഫ് എം.പി
text_fieldsആലപ്പുഴ: ലക്ഷദ്വീപ് അഡ്മിനിട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന ആവശ്യം രാഷ്ട്രപതിയെ നേരിൽക്കണ്ട് ഉന്നയിക്കുന്നതിന് പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധിസംഘം മുൻകൈ എടുക്കണമെന്ന് എ.എം. ആരിഫ് എം.പി ആവശ്യപ്പെട്ടു.
പ്രശ്നത്തിെൻറ ഗൗരവം രാഷ്ട്രപതിയെ ബോധ്യപ്പെടുത്തേണ്ടത് പ്രതിപക്ഷകക്ഷികളുടെ ചുമതലയാണെന്ന് കക്ഷിനേതാക്കളായ അധീർ രഞ്ജൻ ചൗധരി (കോൺഗ്രസ്), ടി.ആർ. ബാലു (ഡി.എം.കെ), സുദീപ് ബന്ധോപാധ്യായ (തൃണമൂൽ കോൺഗ്രസ്), ശ്യാം സിങ് യാദവ് (ബി.എസ്.പി), സുപ്രിയ സുലെ (എൻ.സി.പി), മുലായം സിങ് യാദവ് (എസ്.പി) എന്നിവർക്ക് അയച്ച കത്തിൽ ആരിഫ് ഓർമിപ്പിച്ചു.
ആശങ്കജനകം –േജാസ് കെ. മാണി
കോട്ടയം: ലക്ഷദ്വീപ് ഭരണാധികാരിയുടെ ഓരോ നടപടിയും അത്യന്തം ആശങ്കജനകമാണെന്ന് ജോസ് കെ. മാണി. മൗലികാവകാശവും മനുഷ്യാവകാശവും ധ്വംസിക്കുന്ന ഏകാധിപത്യപരമായ നടപടികള്‍ അംഗീകരിക്കാനാവില്ല. അത് ജനാധിപത്യവാഴ്ചക്ക് ഭൂഷണമല്ല. ഇതിനെ ചെറുത്തുതോൽപിക്കണമെന്നും ദ്വീപ് നിവാസികളുടെ പോരാട്ടത്തിന് പിന്തുണ അറിയിക്കുെന്നന്നും അദ്ദേഹം േഫസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.