പ്രതിപക്ഷ ബഹളം: പാർലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു
text_fieldsന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റ ഇന്നത്തേക്ക് പിരിഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളാണ് ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിച്ചത്.
ബഹളത്തെ തുടർന്ന് ഉപാധ്യക്ഷൻ എം. വെങ്കയ്യ നായിഡു രാജ്യസഭാ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു. രാവിലെ സഭാ നടപടികൾ തുടങ്ങിയത് മുതൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് എഴുന്നേറ്റു നിന്നു. തുടർന്ന് ആദ്യം 12 മണിവരെയും പിന്നീട് രണ്ടു മണിവരെയും സഭാ നടപടികൾ നിർത്തിവെച്ചു.
മാപ്പു പറയണമെന്ന ആവശ്യം സഭയിൽ ഉന്നയിക്കരുതെന്ന് വെങ്കയ്യ നായിഡു അംഗങ്ങളെ അറിയിച്ചു. വിവാദ പരാമർശം സഭക്കുള്ളിലല്ല നടന്നത്. അതിനാൽ സഭയിൽ മാപ്പു പറയേണ്ടതില്ലെന്നും നായിഡു വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് രാജ്യസഭയിൽ വിഷയം ഉന്നയിച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയിൽ മൻമോഹൻ സിങ്ങിെൻറ അന്തസ്സ് ഇടിക്കുകയും രാജ്യത്തോടുള്ള വിധേയത്വം ചോദ്യം ചെയ്യുകയും ചെയ്ത നരേന്ദ്ര മോദി സഭയിൽ കാര്യം വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.