കോൺഗ്രസിൽ വീണ്ടും വെടിയൊച്ച
text_fieldsന്യൂഡൽഹി: അഞ്ചിടത്തെ നിയമസഭ തെരഞ്ഞെടുപ്പുകളിേലക്ക് കാലെടുത്തു വെക്കുന്നതിനിടയിൽ കോൺഗ്രസിൽ വീണ്ടും വിമത സംഘത്തിെൻറ വെടിയൊച്ച. പാർട്ടിയിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയ നേതാക്കളാണ് ജമ്മുവിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വീണ്ടും ആഭ്യന്തര സംഘർഷത്തിെൻറ വെടി പൊട്ടിച്ചത്.
ഗുലാംനബി ആസാദിന് വീണ്ടും രാജ്യസഭയിൽ എത്താൻ അവസരം നിഷേധിക്കുകയും ഉപനേതാവായ ആനന്ദ് ശർമ, കപിൽ സിബൽ എന്നിവരെ തഴഞ്ഞ് മല്ലികാർജുൻ ഖാർഗെയെ പ്രതിപക്ഷ നേതാവാക്കുകയും ചെയ്തതിനു പിന്നാലെയാണ്, നിയമസഭ തെരഞ്ഞെടുപ്പുവേള 'ജി 23' എന്നറിയപ്പെടുന്ന നേതൃസംഘം അവസരമാക്കിയത്.
ഡൽഹി ദൗത്യം കഴിഞ്ഞ് ജമ്മു-കശ്മീരിൽ തിരിച്ചെത്തിയ ഗുലാംനബി ആസാദിനെ ആഘോഷപൂർവം വരവേൽക്കുന്ന പരിപാടി അവിടത്തെ കോൺഗ്രസ് നേതാക്കൾ സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ശനിയാഴ്ച നടന്ന പൊതുസമ്മേളനത്തിലാണ് നേതൃത്വത്തിനുനേരെ വിമതനേതാക്കൾ മുനവെച്ച് സംസാരിച്ചത്. കത്തെഴുതിയ എല്ലാവരും വിമത സംഘത്തിെൻറ പ്രവർത്തനത്തിൽ നേരിട്ടു സജീവമല്ല. ജമ്മു-കശ്മീർ യോഗത്തിൽ ഗുലാംനബി ആസാദിനു പുറമെ, ആനന്ദ് ശർമ, കപിൽ സിബൽ, ഹരിയാന മുൻമുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹൂഡ, മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി, യു.പിയിലെ നേതാവ് രാജ്ബബ്ബർ തുടങ്ങിയവരാണ് പങ്കെടുത്തത്. ശശി തരൂർ തുടങ്ങിയവർ സോണിയ ഗാന്ധിയും മറ്റുമായി നടത്തിയ ചർച്ചകൾക്കുശേഷം നിശ്ശബ്ദരാണ്.
നിയമസഭ തെരഞ്ഞെടുപ്പു കാലത്ത് കലഹത്തിെൻറ പൊടിപടലം ഉയരുന്നത് കോൺഗ്രസിെൻറ എതിരാളികൾക്ക് ആയുധമായി മാറും. തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽനിന്ന് ശ്രദ്ധ തിരിയാനും വഴിവെക്കും. നേതാക്കളുടെ പ്രവർത്തനം തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ എന്നാണ് പാർട്ടി വക്താവ് അഭിഷേക് സിങ്വി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.