രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിെൻറ ആദ്യദിനത്തിൽ പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന പ്രസംഗം ബഹിഷ്കരിക്കാൻ കോൺഗ്രസും സി.പി.എമ്മും അടക്കം 18 പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. കർഷകരുടെ ആവശ്യം മോദിസർക്കാർ അവഗണിക്കുന്നതിനെതിരെയാണ് പ്രതിഷേധം.
കോവിഡ് സാഹചര്യങ്ങൾക്കും കർഷക പ്രക്ഷോഭത്തിനുമിടയിൽ വെള്ളിയാഴ്ചയാണ് സുപ്രധാനമായ ബജറ്റ് സമ്മേളനം തുടങ്ങുന്നത്. സാമ്പത്തിക മേഖല തകർന്നുനിൽക്കേ, കേന്ദ്രസർക്കാറിെൻറ പുതിയ നടപടികൾ വ്യക്തമാക്കുന്ന കേന്ദ്ര ബജറ്റ് തിങ്കളാഴ്ച ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിക്കും.
അതിനു മുന്നോടിയായി സാമ്പത്തിക സർവേ വെള്ളിയാഴ്ച പാർലമെൻറിൽ വെക്കും. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിക്കുന്നത് അസാധാരണമാണ്. കോൺഗ്രസിനും സി.പി.എമ്മിനും പുറമെ തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി, ശിവസേന, സമാജ്വാദി പാർട്ടി, ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ്, സി.പി.ഐ, ആർ.എസ്.പി, കേരള കോൺഗ്രസ്-എം, നാഷനൽ കോൺഫറൻസ്, പി.ഡി.പി, എം.ഡി.എം.കെ, എ.ഐ.യു.ഡി.എഫ്, ആർ.ജെ.ഡി, ശിരോമണി അകാലിദൾ എന്നീ പാർട്ടികളാണ് പ്രസംഗം ബഹിഷ്കരിക്കുന്നത്.
രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കാനുള്ള തീരുമാനം ആം ആദ്മി പാർട്ടി സ്വന്തംനിലക്കും പ്രഖ്യാപിച്ചു.b ജനസംഖ്യയുടെ 60 ശതമാനം വരുന്ന കർഷകരുടെ ജീവനോപാധിയും ഭാവിയും അപകടത്തിലാക്കി ഏകപക്ഷീയമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്നു വിവാദ നിയമങ്ങൾക്കെതിരെ രാജ്യത്ത് പൊതുവികാരം അലയടിക്കുന്നത് കണക്കിലെടുക്കാത്ത സർക്കാർ നടപടിയെ പ്രതിപക്ഷം സംയുക്ത പ്രസ്താവനയിൽ അപലപിച്ചു. 65 ദിവസമായി തുടരുന്ന സമരത്തിനിടയിൽ 155 കർഷകരാണ് മരിച്ചത്. കർഷകരെ ജലപീരങ്കിയും ലാത്തിയും കണ്ണീർവാതകവും കൊണ്ട് നേരിടുകയാണ് സർക്കാർ.
ചെങ്കോട്ടയിൽ നടന്ന നിർഭാഗ്യകരമായ സംഭവങ്ങൾ സമരം പൊളിക്കാനുള്ള പുതിയ വഴിയാക്കി മാറ്റുന്നു. ഇതിനു പിന്നിൽ സർക്കാറിനുള്ള പങ്ക് നിഷ്പക്ഷ അന്വേഷണം നടന്നാൽ പുറത്തുവരും. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുന്നതിലൂടെ ചെയ്യുന്നതെന്ന് പ്രതിപക്ഷം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.