പ്രതിപക്ഷ ഐക്യം: ലാലുവും നിതീഷും സോണിയയെ കണ്ടു
text_fieldsന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഐക്യ പ്രതിപക്ഷം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു.
ഞായറാഴ്ച സോണിയയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പിയുമായുള്ള സഖ്യം വിട്ടശേഷം ഇതാദ്യമായാണ് നിതീഷ് സോണിയയെ കാണുന്നത്. ലാലുപ്രസാദ് യാദവും ദീർഘകാലത്തിനു ശേഷമാണ് രാഷ്ട്രീയ ചർച്ചയിൽ സജീവമാകുന്നത്.
എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം വിശദമായ ചർച്ച നടത്താമെന്ന് സോണിയ അറിയിച്ചതായി ലാലു പറഞ്ഞു. കോൺഗ്രസില്ലാതെ പ്രതിപക്ഷ ഐക്യനിരയില്ലെന്നും ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസ് മുൻനിരയിൽ വേണമെന്നും ലാലു കൂട്ടിച്ചേർത്തു. രാജ്യത്തെ മുന്നോട്ടുനയിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് നിതീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.