Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷ ബഹളം;...

പ്രതിപക്ഷ ബഹളം; അവിശ്വാസ പ്രമേയം പരിഗണിക്കാതെ ഇന്നും പാർലമെൻറ്​ പിരിഞ്ഞു

text_fields
bookmark_border
പ്രതിപക്ഷ ബഹളം; അവിശ്വാസ പ്രമേയം പരിഗണിക്കാതെ ഇന്നും പാർലമെൻറ്​ പിരിഞ്ഞു
cancel

ന്യൂഡൽഹി: പ്രതിപക്ഷ ബഹളം മൂലം മോ​ദി സ​ർ​ക്കാ​റി​നെ​തി​രെ ആ​ന്ധ്ര​യി​ലെ വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സും ​തെ​ലുഗു​ദേ​ശം പാ​ർ​ട്ടി​യും കൊ​ണ്ടു​ വ​​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രി​ഗ​ണി​ക്കാതെ പാർലമ​​െൻറ്​ ഇന്നത്തേക്ക്​ പിരിഞ്ഞു. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ലോക്​സഭയിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിയ ബഹളത്തെ തുടർന്ന് സ്പീക്കർ സുമിത്രാ മഹാജൻ 12 മണി വരെ സഭാ നടപടികൾ നിർത്തിവെച്ചിരുന്നു. സഭ പുനരാരംഭിച്ചപ്പോഴും പാർട്ടികൾ ബഹളം തുടർന്നു. 

പാർട്ടികൾ അവിശ്വാസ പ്രമേയത്തിന്​ നോട്ടീസ്​ നൽകിയതിനാൽ അത്​ ചർച്ചക്കെടുക്കാൻ താൻ ബാധ്യസ്​ഥയാണെന്ന്​ സ്​പീക്കർ അംഗങ്ങളെ അറിയിച്ചു. പ്രമേയം വോട്ടിനിടു​േമ്പാൾ വോട്ട്​ കൃത്യമായി തിരിച്ചറിയണമെങ്കിൽ ബഹളം നിർത്തി സമാധാനം പാലിക്കണമെന്നും സ്​പീക്കർ ആവശ്യപ്പെട്ടു. എന്നാൽ സ്​പീക്കറുടെ വാക്കുകൾ ചെവികൊള്ളാൻ അംഗങ്ങൾ തയാറായില്ല. തുടർന്ന്​ സഭ ഇന്നത്തേക്ക്​ പിരിയുകയായിരുന്നു.

കാവേരി മാനേജ്മെന്‍റ് ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ പ്രവർത്തകരാണ് ആദ്യം നടുത്തളത്തിൽ ഇറങ്ങിയത്. ബഹളത്തിനിടെ അ​വി​ശ്വാ​സ പ്ര​മേയ നോട്ടീസിൽ വോട്ടെടുപ്പ് നടക്കില്ലെന്നും അംഗങ്ങൾ ശാന്തരാകണമെന്നും സ്പീക്കർ അഭ്യർഥിച്ചു. 

രാജ്യസഭയിലും പ്രതിപക്ഷ പാർട്ടികൾ ബഹളം വെച്ചു. പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങിയ അംഗങ്ങൾ സഭാ നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചു. ഇതേതുടർന്ന് രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabhalok sabhamalayalam newsOpposition Uproar
News Summary - Opposition Uproar in Lok Sabha and Rajya Sabha -India News
Next Story