ബി.ജെ.പി നേതാക്കളെ ഇല്ലാതാക്കാൻ കൂടോത്രം ചെയ്യുന്നു -പ്രഗ്യാ സിങ്
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാക്കളെ ഇല്ലാതാക്കാൻ രാഷ്ട്രീയ എതിരാളികൾ കൂടോത്രം ചെയ്യുന്നതായി ഭോപ്പാൽ എം.പി പ്രഗ്യാ സി ങ് താക്കൂർ. നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ദുഷ്ടശക്തികളെ നിയോഗിക്കുകയാണ് എതിരാളികൾ. ബി.ജെ.പി നേതാക്കളായ അരുൺ ജെയ്റ ്റ്ലിയുടെയും സുഷമ സ്വരാജിന്‍റെയും മരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഗ്യാ സിങ്ങിന്‍റെ പരാമർശം.
ബി.ജെ.പി നേതാക്കൾക്ക് മോശം സമയം വരാനിരിക്കുന്നതായും എതിരാളികൾ കൂടോത്രം പ്രയോഗിക്കുന്നതായും ഒരിക്കൽ ഒരു യോഗി തന്നോട് പറഞ്ഞിരുന്നു. അത് താൻ പിന്നെ മറന്നു. എന്നാൽ, മുതിർന്ന നേതാക്കൾ ഓരോരുത്തരായി വിട്ടുപോകുമ്പോൾ യോഗി പറഞ്ഞത് ശരിയാണല്ലോയെന്ന് ഓർക്കുകയാണ് -ബി.ജെ.പി ഓഫിസിൽ ചേർന്ന ജെയ്റ്റ്ലി അനുസ്മരണ ചടങ്ങിൽ പ്രഗ്യാ സിങ് പറഞ്ഞു.
സമീപകാലത്ത് ബി.ജെ.പിയുടെ നിരവധി പ്രമുഖ നേതാക്കൾ അന്തരിച്ചിട്ടുണ്ട്. അരുൺ ജെയ്റ്റ്ലിയെയും സുഷമ സ്വരാജിനെയും കൂടാതെ ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ, ആനന്ദ് കുമാർ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി തുടങ്ങിയവർ സമീപകാലത്താണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.