പ്രതിപക്ഷത്തിെൻറ ഇംപീച്ച്മെൻറ് പ്രമേയം രാഷ്ട്രീയ ഉദ്ദേശ്യം വെച്ച് - ജസ്റ്റിസ് എ.പി ഷാ
text_fieldsന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം പൂർണമായും രാഷ്ട്രീയ ഉദ്ദേശത്തോടു കൂടി മാത്രമുള്ളതാണെന്ന് മുൻ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് എ.പി ഷാ. ഇംപീച്ച്മെൻറ് കൊണ്ടുള്ള ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. പ്രതിപക്ഷത്തിന് പ്രമേയം പാസാക്കാനാവശ്യമായ അംഗങ്ങളില്ല. സ്പീക്കർ പ്രമേയം അംഗീകരിക്കാം, തള്ളാം. എന്നാൽ ആ വിഷയം സുപ്രീം കോടതി മുമ്പാകെ എന്തുേമ്പാഴേക്കും ചീഫ് ജസ്റ്റിസ് സ്വാഭാവികയമായി പദവിയിൽ വിരമിച്ചിരിക്കുമെന്നും ഷാ എൻ.ഡി.ടി.വിയോട് പറഞ്ഞു.
കഴിഞ്ഞ വർഷം ആഗസ്തിൽ നിയമിതനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബറിൽ വിരമിക്കും. 65 വയസാണ് ജഡ്ജിമാരുടെ വിമരിക്കൽ പ്രായം. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അടുത്തിെട നടത്തിയ വിധിന്യായങ്ങളെ ഷാ രൂക്ഷമായി വിമർശിച്ചു.
നിങ്ങൾ മുതിർന്ന ജഡ്ജിമാരെ അകറ്റി നിർത്തി. കുറച്ചു പേരെ തെരഞ്ഞടുത്തു. എന്നിട്ട് ജനങ്ങളോട് പറയുന്നു ചീഫ് ജസ്റ്റിസ് തന്നെ ഒരു സ്ഥാപനമാണ്, ചീഫ് ജസ്റ്റിെൻറ തീരുമാനം ചോദ്യം ചെയ്യാൻ പാടില്ല എന്ന്. സുപ്രീം കോടതിയിൽ ജോലി പങ്കുവെക്കുന്ന രീതി നിങ്ങളുെട സഹപ്രവർത്തകരിൽ തന്നെ സംശയമുളവാക്കുന്നവെങ്കിൽ ഇൗ സംവിധാനത്തിെൻറ പ്രവർത്തനത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക എന്നും ഷാ ചോദിച്ചു.
ചീഫ് ജസ്റ്റിസിെൻറ നടപടിക്കതിെര വാർത്താസമ്മേളനം വിളിച്ച നാലു ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണ് ദീപക് മിശ്രക്ക് ശേഷം ചീഫ് ജസ്റ്റിസ് ആകേണ്ടത്. രഞ്ജൻ ഗോഗോയിയെ ചീഫ് ജസ്റ്റിസ് ആക്കിയിട്ടില്ലെങ്കിൽ ആ ദിനം ഇന്ത്യയുടെ കറുത്ത ദിനമായിരിക്കുമെന്നും ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.