പെഗസസ് ഫോൺ ചോർത്തൽ; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും, അടിയന്തര പ്രമേയത്തിന് നോട്ടീസ്
text_fieldsന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ്വെയർ ആയ പെഗസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. പെഗാസസ് വിഷയും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഫോൺ ചോർത്തൽ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയോടുള്ള കനത്ത വെല്ലുവിളിയാണെന്നും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
വർഷകാല സമ്മേളനത്തിെൻറ ആദ്യ ദിനത്തിൽ പാർലമെൻറിെൻറ ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ചാരവൃത്തിയും കർഷക നിയമങ്ങളും വിലക്കയറ്റവും അടക്കം വിഷയങ്ങൾ ഉന്നയിച്ച പ്രതിപക്ഷത്തിെൻറ പ്രതിഷേധത്തിൽ പ്രധാനമന്ത്രിക്ക് പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താൻ പോലുമായിരുന്നില്ല.
ഇസ്രായേൽ കമ്പനിയുടെ ചാരപ്പണി അന്വേഷിക്കുന്നതിൽ അന്തർദേശീയ മാധ്യമങ്ങൾക്കൊപ്പം ഇന്ത്യയിൽനിന്ന് പങ്കാളിയായ വാർത്താ പോർട്ടൽ 'ദ് വയർ' രണ്ടാം ഘട്ടം നടത്തിയ വെളിപ്പെടുത്തലിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ നേതാവുമായ അഭിഷേക് ബാനർജി, നിലവിൽ മോദി മന്ത്രിസഭയിൽ മന്ത്രിമാരായ അശ്വനി ൈവഷ്ണവ്, പ്രഹ്ളാദ് പേട്ടൽ എന്നിവരുടെ പേരുകൾ പുറത്തുവന്നു.
ബി.ജെ.പിയുടെ എതിർപക്ഷത്ത് നിൽക്കുന്നവരുടെ ഫോണുകളിൽ ചാരവൃത്തി നടത്താൻ ഇന്ത്യയിലെ ഒരു സർക്കാർ ഏജൻസി ഇസ്രായേൽ കമ്പനിയെ ഏൽപിച്ചുവെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങളാണ് തിങ്കളാഴ്ച 'ദ് വയർ' പുറത്തുവിട്ടിരിക്കുന്നത്. പ്രതിപക്ഷത്തും ഭരണപക്ഷത്തും ഉദ്യോഗസ്ഥ തലത്തിലും വ്യക്തിതലത്തിലും സർക്കാറിന് ചില പ്രത്യേക താൽപര്യങ്ങളുള്ളവരാണ് ചോർത്തപ്പെട്ടവരുടെ പട്ടികയിലുള്ളത്.
ചാരവൃത്തി റിപ്പോർട്ടുകൾ കേന്ദ്ര സർക്കാറും ബി.ജെ.പിയും ശക്തമായി നിഷേധിച്ചുവെങ്കിലും അതിനുപയോഗിച്ച ഇസ്രായേൽ കമ്പനിയുടെ 'പെഗസസ്' സ്പൈവെയർ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം നൽകിയിട്ടില്ല. മലയാളിയായ ഗോപീകൃഷ്ണൻ അടക്കം 40 ഒാളം മാധ്യമപ്രവർത്തകരുടെയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവരുടെയും പേരുകൾ 'ദ് വയർ' കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ്, 2018നും 2019നുമിടയിൽ രാഹുൽ ഗാന്ധിയുടെ രണ്ട് മൊബൈൽ നമ്പറുകളിലും അദ്ദേഹത്തിെൻറ അടുത്ത സഹായികളുടെ നമ്പറുകളിലും ചാരവൃത്തി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.