തമിഴകത്ത് പുതിയ സമവാക്യങ്ങൾ; എടപ്പാടിയും പന്നീർസെൽവവും കൈകോർക്കുന്നു
text_fieldsചെന്നൈ: തമിഴകത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചമച്ചുകൊണ്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും മുൻമുഖ്യമന്ത്രി ഒ പന്നീർസെൽവവും കൈകോർക്കുന്നു. ശശികലയുടെ മരുമകനും പാർട്ടി ഡെപ്യൂട്ടി സെക്രട്ടറിയുമായ ടി.ടി.വി ദിനകരനെ പാടെ അവഗണിച്ചുകൊണ്ടാണ് പുതിയ സഖ്യം രൂപപ്പെടുന്നത്.
എടപ്പാടിയുടെ മുഖ്യമന്ത്രി സ്ഥാനം നിലനിർത്തിക്കൊണ്ടുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പന്നീർസെൽവം ഡെപ്യൂട്ടി മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. പന്നീർസെൽവത്തെ പാർട്ടി ജനറൽ സെക്രട്ടറിയാക്കുന്നതിനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. എന്നാൽ ഡെപ്യൂട്ടി മുഖ്യമന്ത്രി പദമെങ്കിലും തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് പന്നീർ സെൽവം പക്ഷം. ശശികലയേയും ടി.ടി.വി ദിനകരനേയും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന വ്യവസ്ഥയിലാണ് ഒ.പി.എസ് പക്ഷം ലയനത്തിന് സമ്മതം മൂളിയിരിക്കുന്നത് എന്നറിയുന്നു.
ടി.ടി.വി ദിനകരനെ എ.ഐ.എ.ഡി.എം.കെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കിയ നടപടി പാർട്ടിചട്ടങ്ങൾക്ക് വിരുദ്ധമാമെന്ന് എടപ്പാടി പളനിസ്വാമി പരസ്യമായി നിലപാടെടുത്തിരുന്നു. ആദ്യമായാണ് എടപ്പാടി ശശികല പക്ഷത്തിനെതിരെ പരസ്യമായി രംഗതത്തെത്തുന്നത്. ശശികലയും ടി.ടി.വി ദിനകരനും പാർട്ടിയിൽ നിന്ന് പുറത്തുപോവുന്നതാണ് എടപ്പാടി പക്ഷത്തിനും ഒ.പി.എസ് പക്ഷത്തിനും താൽപര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.