മുഖ്യമന്ത്രി പദവിക്ക് വിലപേശി ഒ.പി.എസ്
text_fieldsചെന്നൈ: അണ്ണാഡി.എം.കെയിലെ ഇരു വിഭാഗങ്ങൾ തമ്മിൽ ലയിക്കുന്നതിന് മുന്നോടിയായി വിമതവിഭാഗം നേതാവ് ഒ. പന്നീർസെൽവം സർക്കാറിൽ മുഖ്യമന്ത്രി പദവിയും പാർട്ടിയിൽ ജനറൽ സെക്രട്ടറി സ്ഥാനവും ചോദിച്ചു. പാർട്ടിയുടെ സ്ഥാപകകാലം മുതൽ ഇരു പദവികളും ഒരാൾതന്നെ വഹിച്ച പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് വിലപേശൽ. ഒ.പി.എസിന് മുഖ്യമന്ത്രി പദവി ലഭിച്ചാൽ ജനറൽ സെക്രട്ടറി സ്ഥാനം ഒൗദ്യോഗിക പക്ഷമായ അണ്ണാഡി.എം.കെ അമ്മ പക്ഷത്തിന് വിട്ടുനൽകും. ഇതു ധാരണയാകുന്ന മുറക്ക് അണ്ണാഡി.എം.കെ അമ്മ പക്ഷവും അണ്ണാഡി.എം.കെ പുരട്ച്ചിതലൈവി അമ്മ പക്ഷവും ലയന നടപടികളിലേക്ക് കടക്കും.
ആഭ്യന്തരം, പൊതുമരാമത്ത് വകുപ്പ്, നിയമം, റോഡ് -ഹൈവേ തുടങ്ങിയ വകുപ്പുകളുടെ ചുമതലയും തന്നോടൊപ്പമുള്ള എം.എൽ.എമാർക്ക് നൽകണമെന്ന് ഒ.പി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് ഉപമുഖ്യമന്ത്രി പദവിയും പാർട്ടിയിൽ ട്രഷറർ പദവിയും വാഗ്ദാനം ചെയ്തു. ആർ.കെ നഗർ മണ്ഡലത്തിലെ പണമൊഴുക്കുമായി ബന്ധപ്പെട്ട ആദായനികുതി പരിശോധനകളുടെ പശ്ചാത്തലത്തിൽ എന്തു വിട്ടുവീഴ്ചക്കും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി തയാറാണെന്ന് ഒൗദ്യോഗികപക്ഷത്ത് നിന്നുള്ളവർ സൂചന നൽകുന്നുണ്ട്.
12 േപരുള്ള പന്നീർസെൽവം സംഘം 122 എം.എൽ.എമാരുടെ പിന്തുണേയാടെ വിശ്വാസവോട്ട് നേടിയ ഒൗദ്യോഗിക വിഭാഗത്തെ മുൾമുനയിൽ നിർത്തിയുള്ള വിചിത്രമായ നീക്കങ്ങൾക്കാണ് തമിഴകം വേദിയാകുന്നത്. അഴിമതി വിഷയങ്ങളിലടക്കം കേന്ദ്രത്തിെൻറ ഭാഗത്തുനിന്നുള്ള ശക്തമായ നീക്കങ്ങളെ പളനിസാമി വിഭാഗം ഭയക്കുന്നുണ്ട്. അതിനിെട ഇരു വിഭാഗങ്ങളും അനൗദ്യോഗിക തലങ്ങളിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ബുധനാഴ്ച രാത്രിയും രഹസ്യകേന്ദ്രങ്ങളിൽ ചർച്ചകൾ നടന്നിരുന്നു. കരാറുകളിൽ ധാരണയായതിനുശേഷം വ്യാഴാഴ്ച മുതൽ ഒൗദ്യോഗിക തലങ്ങളിൽ കൂടിക്കാഴ്ചകൾ നടക്കും. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് പന്നീർസെൽവം വിഭാഗത്തിലെ നേതാക്കൾ ഒരുമിച്ചിരിക്കുന്നുണ്ട്.
ചെന്നൈ ഗ്രീൻസ് റോഡിലെ പന്നീർസെൽവത്തിെൻറ വസതിയിലാണ് യോഗം നടക്കുന്നത്. ഉച്ചയോടെ മുഖ്യമന്ത്രി പളനിസാമിയുടെയും േലാക്സഭ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയുടെയും നേതൃത്വത്തിൽ ഒൗദ്യോഗികപക്ഷവും യോഗം ചേരുന്നുണ്ട്. തുടർന്ന് വൈകുന്നേരത്തോടെ സംയുക്ത കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന. പാർട്ടി പിളരാൻ കാരണമായ ശശികലയും ദിനകരനും ഉൾപ്പെട്ട മന്നാർഗുഡി കുടുംബത്തെ മാറ്റിനിർത്തിയ പശ്ചാത്തലത്തിൽ വിമതവിഭാഗത്തിെൻറ മുന്നിൽ മടങ്ങിവരവിന് മറ്റ് തടസ്സങ്ങളൊന്നുമില്ല.
അതേസമയം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ തീരുമാനത്തെത്തുടർന്ന് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വയം മാറിനിൽക്കാൻ സന്നദ്ധതപ്രകടിപ്പിച്ച ടി.ടി.വി. ദിനകരനെ അനുകൂലിച്ച് രണ്ട് എം.എൽ.എമാർ ഒഴിച്ച് ബാക്കിയാരും പരസ്യമായി രംഗത്തുവരാഞ്ഞത് മന്നാർഗുഡി സംഘത്തിന് തിരിച്ചടിയായി. കഴിഞ്ഞദിവസം ആറു എം.എൽ.എമാർ പിന്തുണയുമായി ദിനകരനെ കണ്ടിരുന്നു. മന്ത്രിമാരും എം.പിമാരും ലയനത്തിന് അനുകൂലമാണ്. ദിനകരനൊപ്പമുള്ള 20 എം.എൽ.എമാരുടെ നിലപാട് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ഭരണത്തിനൊപ്പം നിൽക്കുമെന്നാണ് സൂചന. എം.എൽ.എമാരുെട േയാഗം വിളിച്ച് നിലപാട് കടുപ്പിക്കാൻ ശ്രമിച്ച ദിനകരൻ വേണ്ടത്ര പിന്തുണയില്ലെന്ന് കണ്ട് പിൻവാങ്ങുകയായിരുന്നു. ഇതിനിടെ പന്നീർസെൽവത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകരുതെന്ന് ബംഗളൂരു ജയിലിൽ ശശികലെയ സന്ദർശിച്ചശേഷം പാർട്ടി കർണാടക അധ്യക്ഷൻ പുകഴേന്തി ആവശ്യപ്പെട്ടു.
ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്കിടയിലും വിദേശനാണ്യ വിനിമായ ചട്ടലംഘന കേസിൽ എഗ്മൂർ കോടതിയിൽ ദിനകരൻ ബുധനാഴ്ച ഹാജരായി. കേസ് മേയ് പത്തിലേക്ക് മാറ്റി. രണ്ടില ചിഹ്നം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ ഡൽഹി ക്രൈംബ്രാഞ്ച് ദിനകരനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പിടിയിലായ ഇടനിലക്കാരൻ സുകേഷ് ചന്ദ്രശേഖറുമായി ഡൽഹി െപാലീസ് ചെന്നൈയിലെത്തി. ഇയാളെയും ദിനകരനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.