അണ്ണാ ഡി.എം.കെയിൽ ഇ.പി.എസ്- ഒ.പി.എസ് അടി
text_fieldsചെന്നൈ: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി അണ്ണാ ഡി.എം.കെയിൽ പാർട്ടി കോഒാഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ. പന്നീർശെൽവവും (ഒ.പി.എസ്) ഉപ കോഒാഡിനേറ്ററും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി (ഇ.പി.എസ്)യും തമ്മിൽ തർക്കം രൂക്ഷം.
234 അംഗ നിയമസഭയിലേക്ക് 180 സീറ്റിലെങ്കിലും സ്ഥാനാർഥികളെ നിർത്താനാണ് അണ്ണാ ഡി.എം.കെ തീരുമാനം.
ഇൗയിടെ ഒ.പി.എസ്, ഇ.പി.എസ് എന്നിവരടങ്ങുന്ന ആറുപേരുടെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിയിരുന്നു. മന്ത്രിമാരുൾപ്പെട്ട രണ്ടാംഘട്ട പട്ടിക തിങ്കളാഴ്ച പുറത്തിറക്കുമെന്ന് അറിയിച്ചിരുെന്നങ്കിലും നടന്നില്ല. ഇരു നേതാക്കളും തങ്ങളുടെ അനുയായികൾക്കുവേണ്ടി വാദം ഉന്നയിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്.
ഒരേ മണ്ഡലത്തിനുവേണ്ടി അണ്ണാ ഡി.എം.കെക്ക് പുറമെ പാട്ടാളി മക്കൾ കക്ഷിയും ബി.ജെ.പിയും അവകാശവാദമുന്നയിക്കുന്നതും പ്രശ്നമായിട്ടുണ്ട്.
അണ്ണാ ഡി.എം.കെ സീറ്റുകളിൽ 50 ശതമാനവും തങ്ങൾക്കുവേണമെന്ന് ഒ.പി.എസ് ഉറച്ച നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ട്. ഇ.പി.എസ് വിഭാഗം ഇതംഗീകരിച്ചിട്ടില്ല. ഇരു നേതാക്കളും ഒരുമിച്ച് ഒപ്പിട്ട് കത്ത് നൽകിയാൽ മാത്രമെ പാർട്ടിയുടെ 'ഇരട്ടയില' ചിഹ്നം അനുവദിച്ചുകിട്ടുകയുള്ളൂ.
ഭരണത്തിലും സംഘടനയിലും പിടിമുറുക്കിയ ഇ.പി.എസ് വിഭാഗം പലപ്പോഴും ഒ.പി.എസിനെ തഴഞ്ഞിരുന്നു. സ്ഥാനാർഥി നിർണയത്തിൽ ഒ.പി.എസ് വിഭാഗം കടുത്ത നിലപാട് സ്വീകരിച്ചതോടെ ഇ.പി.എസ് വിഭാഗം ആശങ്കയിലാണ്.
വനിതദിനത്തോടനുബന്ധിച്ച് അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് സംഘടിപ്പിച്ചിരുന്ന ചടങ്ങിൽ ഒ.പി.എസ് മാത്രമാണ് പെങ്കടുത്തത്. ഇ.പി.എസ് ബഹിഷ്കരിച്ചു. ഇൗ സമയത്ത് തെൻറ വിശ്വസ്തരായ മന്ത്രിമാർ എസ്.പി. വേലുമണി, തങ്കമണി തുടങ്ങിയവരുമായി കൂടിയാലോചന നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.