സമീർ വാങ്കഡെക്കെതിരെ നടപടിക്ക് ഉത്തരവ്
text_fieldsന്യൂഡൽഹി: ദുരൂഹമായ മയക്കുമരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബൈ സോണൽ മുൻ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. മയക്കുമരുന്ന് പരിശോധനക്കിടെ വീഴ്ച വരുത്തിയതിനാണ് നടപടി.
കേസിൽ ആര്യൻ ഖാന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ക്ലീൻ ചിറ്റ് നൽകിയതിന് പിറകെയാണ് വാങ്കഡെക്കെതിരായ നീക്കം. ഇന്ത്യൻ റവന്യൂ സർവിസ് ഓഫിസറാണ് വാങ്കഡെ. വ്യാജ ജാതി സർട്ടിഫിക്കറ്റ് കേസിൽ നേരത്തെ തന്നെ വാങ്കഡെക്കെതിരെ നടപടി ആരംഭിച്ചിരുന്നു.
എൻ.സി.ബിയുടെ വാദങ്ങൾ തള്ളിയ ബോംബെ ഹൈകോടതി ഒക്‌ടോബർ 28 ന് ആര്യന് ജാമ്യം അനുവദിച്ചിരുന്നു. നവംബർ ആറിന് ഈ കേസ് അന്വേഷണത്തിൽ നിന്ന് വാങ്കഡെയെ ഒഴിവാക്കുകയും ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിങ്ങിന്റെ കീഴിൽ രൂപവത്കരിച്ച ഡൽഹി ആസ്ഥാനമായ പ്രത്യേക സംഘമാണ് തുടരന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.