അടിയന്തര ഇടപെടലുകള്‍ക്ക് മേലുദ്യോഗസ്ഥരുടെ ഉത്തരവ് കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്
text_fieldsതിരുവനന്തപുരം: മഴക്കാല ദുരിതങ്ങളുമായി ബന്ധപ്പെട്ട് അടിയന്തര പ്രാധാന്യമുള്ള ഇടപെടലുകള്‍ക്ക് മേലുദ്യോഗസ്ഥരുടെ ഉത്തരവ് കാത്തുനില്‍ക്കാതെ ഇടപെടണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്.മഴക്കാല പൂര്‍വ ഒരുക്കവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മഴക്കാലം നേരിടാൻ അനുവദിച്ച 6.6 കോടി രൂപ ഫലപ്രദമായി വിനിയോഗിക്കണം. കടലാക്രമണ സംരക്ഷണത്തിന് അനുവദിച്ച തുകയും കൃത്യമായി ചെവഴിക്കണം. ഉദ്യോഗസ്ഥര്‍ അവര്‍ക്ക് നല്കിയ അധികാരം വിനിയോഗിച്ച് പ്രവര്‍ത്തിക്കണം. അനാവശ്യമായി മേലുദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തിരിക്കേണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. കാലവര്‍ഷം എത്തുംമുമ്പേ സംഭരണശേഷിയുടെ 80 ശതമാനമായ നെയ്യാര്‍ അണക്കെട്ട് തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രണത്തില്‍ നിര്‍ത്തണം.
മൂവാറ്റുപുഴയാറില്‍ അടക്കം ജലനിരപ്പ് ഉയരുന്നതിനാല്‍ മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് നിയന്ത്രിച്ചുനിര്‍ത്താന്‍ അടിയന്തര ഇടപെടലിനും മന്ത്രി നിര്‍ദേശം നല്കി.ജലവിഭവ വകുപ്പിന് കീഴിലുള്ള 16 അണക്കെട്ടുകളുടെയും നാല് ബാരേജുകളുടെയും വെള്ളത്തിന്റെ അളവ് നിരീക്ഷിച്ചുവരികയാണ്.
നദികളില്‍ അടിഞ്ഞുകൂടിയ എക്കല്‍ മാറ്റുന്ന പ്രവൃത്തി ഊര്‍ജിതമായി പുരോഗമിക്കുകയാണ്. എക്കലിന്റെ അളവ് താരതമ്യേന കുറഞ്ഞ 14 നദികളില്‍ 100 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായി. ഒരാഴ്ചക്കുള്ളില്‍ ഏഴു നദികളില്നിന്നുകൂടി എക്കല്‍ പൂര്‍ണമായി നീക്കും. മറ്റ് നദികളില്‍നിന്നും അടുത്ത 10 ദിവസത്തിനകം പരമാവധി എക്കല്‍ നീക്കണം. ഇക്കാര്യത്തില്‍ അലംഭാവം അരുതെന്നും മന്ത്രി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.