പോപുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദേശം
text_fieldsപോപുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. നിരോധന വിജ്ഞാപനത്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിക്ക് നിർദേശം നല്‍കിയത്. നിരോധിച്ച ഒമ്പത് സംഘടനകളുടെയും ഓഫിസുകൾ പൂട്ടി മുദ്ര വെക്കാനും ആസ്തികൾ കണ്ടുകെട്ടാനും ഇതിൽ പറയുന്നു. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. പേരുമാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവർത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കും.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാനങ്ങൾക്കും ജില്ല കലക്ടർമാർക്കും നിർദേശം നല്‍കിയത്. പോപുലർ ഫ്രണ്ട് അടക്കം നിരോധിച്ച സംഘടനകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തിയ ഓഫിസുകളുടെയും മറ്റു വസ്തുവകകളുടെയും പട്ടിക കലക്ടർമാർ തയാറാക്കി മുദ്രവെക്കണം. ഇവ തുടർന്ന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. എല്ലാ തരത്തിലുള്ള പ്രചാരണ പരിപാടികളും നിരോധിക്കും. കലക്ടറുടെ അനുമതി കൂടാതെ കണ്ടുകെട്ടിയ കെട്ടിടങ്ങളില്‍ പ്രവേശിച്ചാല്‍ അറസ്റ്റടക്കമുള്ള നടപടികളുണ്ടാകും.
പോപുലർ ഫ്രണ്ട് നിരോധന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം ഇന്ന് ക്ലിഫ് ഹൗസിൽ ചേരുന്നുണ്ട്. കേരളത്തിലെ തുടർനടപടികൾ ഇതിൽ ചർച്ച ചെയ്യും. നിരോധന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.