അവയവദാനം: പരാതിയിൻമേലുള്ള അന്വേഷണം തടയാനാവില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: അവയവദാനവുമായി ബന്ധപ്പെട്ട പരാതിയിൻമേൽ അന്വേഷണം നടത്തുന്നത് തടയാനാവില്ലെന്ന് ഹൈകോടതി. അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരൂ എന്നതിനാൽ ബന്ധപ്പെട്ട അതോറിറ്റിക്ക് അന്വേഷണം നടത്താൻ നിയമപരമായ ബാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അവയവദാനവുമായി ബന്ധപ്പെട്ട പരാതിയിൽ ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ തങ്ങൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടർമാരായ നാലുപേർ നൽകിയ അപ്പീൽ ഹരജി തള്ളിയാണ് ഉത്തരവ്. സമാന ആവശ്യം സിംഗിൾബെഞ്ച് തള്ളിയതിനെ തുടർന്നായിരുന്നു അപ്പീൽ.അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചട്ടലംഘനവും ദുഷ്പ്രവണതയും ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോക്ടർ നൽകിയ പരാതിയിലാണ് ഹരജിക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.