രാമക്ഷേത്ര ശിലാന്യാസ ദിനത്തെ സ്വാതന്ത്ര്യ ദിനത്തോട് ഉപമിച്ച് ആർ.എസ്.എസ്
text_fieldsഅയോധ്യയിലെ രാമക്ഷേത്ര ശിലാന്യാസം ഭാരതത്തിെൻറ മറ്റൊരു സ്വാതന്ത്ര്യദിനമായിരുന്നുവെന്ന് ആർ.എസ്.എസ് ജിഹ്വയായ ഒാർഗനൈസർ. ദേശീയ ബോധത്തിെൻറ പുനർ നിർമാണം എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ശിലാന്യാസത്തെ ചരിത്ര സംഭവമായി വിശേഷിപ്പിക്കുന്നത്.
സ്വാതന്ത്ര്യ ദിനത്തെ ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച 'ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി (tryst with destiny)' എന്ന പദമാണ് ശിലാന്യസം നടത്തിയ ആഗസ്റ്റ് 5 നെ വിശേഷിപ്പിക്കാൻ ഒാർഗനൈസർ ഉപയോഗിച്ചത്. സാംസ്കാരിക ദേശീയത തിരിച്ചുപിടിക്കുന്നതിെൻറ ചുവടായാണ് ശിലാന്യാസത്തെ വിശേഷിപ്പിക്കുന്നത്.
492 വർഷം നീണ്ട സാംസ്കാരിക യുദ്ധം ഭരണഘടനാ സാധ്യതകളെ ഉപയോഗപ്പെടുത്തി വിജയത്തിലെത്തിച്ച സന്ദർഭമാണ് ആഗസ്റ്റ് 5. ശലാന്യാസം കാരണം സാധാരണ മുസ്ലിംകൾക്ക് സുരക്ഷിതത്വത്തെകുറിച്ച് ആശങ്കയൊന്നും ഉണ്ടായിട്ടിെല്ലന്നും ഒാർഗനൈസർ പറയുന്നു. എതിർപ്പുയർത്തിയ മതേതരവാദികളും കമ്യൂണിസ്റ്റുകളും അവരുടെ ഇടം നഷ്ടമാകുന്നതിലെ ഭയമാണ് പ്രകടിപ്പിക്കുന്നത്. സാംസ്കാരിക തനിമ പുനർസൃഷ്ടിക്കുന്നതിലെ വേദനയാണ് അവർക്ക്.
ഭാരതത്തെ വിഭജിക്കാനുള്ള ശ്രമമാണ് കമ്യൂണിസ്റ്റുകളും മതേതരവാദികളും നടത്തുന്നത്. ഇന്ത്യയെ നിർവചിക്കുക്കയും നിർണയിക്കുകയും ചെയ്യുന്നതിലെ അവരുടെ അപ്രമാദിത്വമാണ് ആഗസ്റ്റ് അഞ്ചിന് തകർന്നതെന്നും ഒാർഗനൈസർ അവകാശപ്പെടുന്നു.
വിഘടനവാദികളിൽ നിന്ന് ബൗദ്ധികവും സാംസ്കാരികവുമായ സ്വാതന്ത്ര്യം പ്രതീകാത്മകമായി നേടുകയാണ് ആഗസ്റ്റ് അഞ്ചിന് ചെയ്തത്. രാമജൻമഭൂമി മുന്നേറ്റം പുതിയ ദേശീയ ബോധത്തിന് വഴിവെക്കുകയായിരുന്നുവെന്നും ഒാർഗനൈസർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.