Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 6:58 AM IST Updated On
date_range 22 March 2022 6:58 AM ISTപത്തോ അതിൽ കൂടുതലോ പേർ ജോലിചെയ്യുന്ന എല്ലാ തൊഴിലിടങ്ങളിലും ലൈംഗികപീഡന പരാതി സമിതി നിർബന്ധം
text_fieldsbookmark_border
ന്യൂഡൽഹി: പത്തോ അതിൽ കൂടുതലോ പേർ ജോലിചെയ്യുന്ന എല്ലാ തൊഴിലിടങ്ങളിലും ലൈംഗികപീഡന പരാതി സ്വീകരിക്കുന്നതിനുള്ള ആഭ്യന്തര സമിതിയുണ്ടാക്കണം.
ഇതിന് പൊതു-സ്വകാര്യ സ്ഥാപനമെന്ന വ്യത്യാസമില്ല. ലോക്സഭയിൽ കേന്ദ്ര തൊഴിൽമന്ത്രി ഭൂപീന്ദർ യാദവ് അറിയിച്ചതാണ് ഇക്കാര്യം. തൊഴിൽപദവി പരിഗണിക്കാതെ സുരക്ഷിതമായി സ്ത്രീകൾക്ക് തൊഴിലെടുക്കാനുള്ള അവസരം ഉറപ്പാക്കാനാണ് സർക്കാർ 2013ലെ തൊഴിലിട ലൈംഗിക പീഡന നിരോധന നിയമം കൊണ്ടുവന്നതെന്നും മന്ത്രി വ്യക്തമാക്കി.
പത്തിൽ കുറവുപേർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിലുള്ളവർക്ക് പീഡന പരാതിയുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ എല്ലാ ജില്ലകളിലും സമിതിയുണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയ കാര്യവും മന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story