വാടക ഗർഭധാരണത്തിലും ജീവനക്കാർക്ക് പ്രസവാവധി അവകാശമെന്ന് ഒറീസ ഹൈകോടതി
text_fieldsഭുവനേശ്വർ: വാടക ഗർഭധാരണ മാർഗം സ്വീകരിക്കുന്ന വനിത ജീവനക്കാർക്ക് സാധാരണ പ്രസവാവധിക്കും മറ്റ് ആനുകൂല്യങ്ങൾക്കും അവകാശമുണ്ടെന്ന് ഒറീസ ഹൈകോടതി. ജസ്റ്റിസ് എസ്.കെ. പാണിഗ്രാഹിയാണ് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
ഒഡിഷ ധനകാര്യ സർവിസിലെ ഓഫിസറായ സുപ്രിയ ജെന ആയിരുന്നു ഹരജിക്കാരി. വാടക ഗർഭധാരണമാർഗം അവലംബിച്ച ജെനക്ക് ഉന്നതോദ്യോഗസ്ഥർ 180 ദിവസത്തെ പ്രസവാവധി നിഷേധിച്ചതിനു പിന്നാലെയാണ് അവർ 2020ൽ കോടതിയെ സമീപിച്ചത്.
കുഞ്ഞിനെ ദത്തെടുക്കുന്ന വനിത ജീവനക്കാരിക്ക് 180 ദിവസത്തെ അവധി നൽകുന്ന കാര്യം കോടതി വിധിയിൽ പറഞ്ഞു. എന്നാൽ, വാടക ഗർഭധാരണത്തിലൂടെയുള്ള കുഞ്ഞിനെ പരിചരിക്കാൻ ചട്ടമില്ല.
അത് നീതീകരിക്കാവുന്നതല്ല. അതിനാൽ, ഏത് മാർഗത്തിലൂടെ മാതാവായി എന്ന കാര്യം പരിഗണിക്കാതെ അവധി നൽകണം. സംസ്ഥാന സർക്കാർ മൂന്നു മാസത്തിനകം അവധി പാസാക്കണമെന്നും കോടതി നിർദേശിച്ചു. ഈയടുത്ത് കേന്ദ്ര സർക്കാർ വാടക ഗർഭധാരണം സ്വീകരിക്കുന്ന വനിത ജീവനക്കാർക്ക് 180 ദിവസത്തെ മാതൃ അവധി അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.