കുട്ടികൾ 1,991 മാത്രം; ദത്തെടുക്കാൻ കാത്തിരിക്കുന്നവർ 20,000
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികളെ ദത്തെടുക്കാൻ കാത്തിരിക്കുന്നത് കുഞ്ഞുങ്ങളില്ലാത്ത 20,000 രക്ഷിതാക്കൾ. എന്നാൽ, ഇവർക്ക് ദത്ത് നൽകാനാവുന്ന കുട്ടികൾ 1,991 മാത്രവും. കുട്ടികൾ ഏറ്റവും കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ് 376. ഒഡിഷയാണ് തൊട്ടുപിന്നിൽ 299.
1,991 കുട്ടികളിൽ പെൺകുട്ടികൾ 1,322. വനിത, ശിശുേക്ഷമ മന്ത്രാലയമാണ് വിവരാവകാശ അപേക്ഷയിൽ മറുപടി നൽകിയത്. രണ്ടു വയസ്സുവരെയുള്ള 220 കുട്ടികളാണ് ദത്തെടുക്കാവുന്ന കുട്ടികളുടെ പട്ടികയിലുള്ളത്. ഇവരിൽ 126 പെൺകുട്ടികളാണ്. നാലു മുതൽ ആറു വയസ്സുവരെയുള്ള 224 കുട്ടികളുമുണ്ട്. കുട്ടികളിൽ മിക്കവരും കഴിയുന്നത് ശിശു സംരക്ഷണേകന്ദ്രത്തിലാണെന്നും ഇൗ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ദത്തെടുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയിൽ (സി.എ.ആർ.എ) രജിസ്റ്റർ െചയ്യാത്തതിനാലാണ് ദത്ത് നൽകാവുന്ന കുട്ടികളുടെ എണ്ണം കുറയാൻ കാരണമെന്നും വനിത ശിശുേക്ഷമ മന്ത്രാലയ സെക്രട്ടറി രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
4000 ശിശു സംരക്ഷണ കേന്ദ്രങ്ങളുടെ അപേക്ഷയിൽ തീരുമാനമായിട്ടില്ല. ഒരു മാസത്തിനുള്ളിൽ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് വനിത, ശിശുേക്ഷമ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ദത്തെടുക്കാൻ അപേക്ഷ നൽകിയവർ രണ്ടു വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അനാഥരും മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും ഏൽപിച്ചുകൊടുക്കപ്പെട്ടവരുമായ കുട്ടികളെയാണ് കേന്ദ്ര സർക്കാറിെൻറ മാർഗനിർദേശപ്രകാരം ദത്തെടുക്കാവുന്നത്.
ജന്മം നൽകുന്ന മാതാപിതാക്കളിൽനിന്ന് കുഞ്ഞിനെ സ്ഥിരമായി വേർപെടുത്തുകയും ഏറ്റെടുക്കുന്ന മാതാപിതാക്കളിൽനിന്ന് നിയമപരമായ എല്ലാ അവകാശങ്ങളും അധികാരങ്ങളും ഉത്തരവാദിത്തങ്ങളും കുഞ്ഞിന് ലഭ്യമാക്കുകയും ചെയ്യുന്ന നടപടിയാണ് ദത്തെടുക്കൽ. വിവാഹിതർക്കും അവിവാഹിതർക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്കും സ്വന്തമായി മക്കളുള്ള മാതാപിതാക്കൾക്കും ദത്തെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.