സഭാ തർക്കം; ഓർത്തഡോക്സ് സഭ പ്രതിനിധികൾ യെച്ചൂരിയെ കണ്ടു
text_fieldsന്യൂഡൽഹി: സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം നടത്താനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാറിനെ പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടു. ബുധനാഴ്ച ഉച്ചക്ക് ഡൽഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലായിരുന്നു കൂടിക്കാഴ്ച.
സുപ്രീംകോടതി ഉത്തരവ് മാനിക്കാത്ത സർക്കാർ തീരുമാനം ആശങ്കജനകമാണെന്ന് ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് അറിയിച്ചു. ഇക്കാര്യങ്ങൾ അറിയിച്ചുള്ള നിവേദനവും യെച്ചൂരിക്ക് കൈമാറി. കോടതി ഉത്തരവ് സമഗ്രമാണെന്നും നിയമനിർമാണവുമായി സർക്കാർ മുന്നോട്ടു പോവുകയാണെങ്കിൽ ഓർത്തഡോക്സ് സഭയുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹി ഭദ്രാസന സെക്രട്ടറി സജി യോഹന്നാൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ഷാജി മാത്യു, അഡ്വ. കോശി ജേക്കബ്, ജിജി കെ. നൈനാൻ, ഓഫിസ് സെക്രട്ടറി എബിൻ ജേക്കബ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഓർത്തഡോക്സ് സഭ പ്രതിനിധികൾ കോട്ടയത്ത് ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.