ഉസ്മാനിയ യൂനിവേഴ്സിറ്റി നൂറ്റാണ്ടിന്റെ നിറവിലേക്ക്
text_fieldsഹൈദരാബാദ്: രാജ്യത്തെ ആദ്യകാല സർവകലാശാലകളിൽ ഒന്നായ ഹൈദരാബാദിലെ ഉസ്മാനിയ യൂനിവേഴ്സിറ്റിയുടെ ശതവാർഷിക ആഘോഷങ്ങൾ ബുധനാഴ്ച രാഷ്ട്രപതി പ്രണബ് മുഖർജി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഗവർണർ ഇ.എസ്.എൽ. നരസിംഹൻ എന്നിവർ പെങ്കടുക്കുമെന്ന് വൈസ് ചാൻസലർ പ്രഫ. എസ്. രാമചന്ദ്രൻ അറിയിച്ചു.
മൂന്നുദിവസം നീളുന്ന ചടങ്ങുകൾക്കുവേണ്ടി കാമ്പസിനകത്തെ ആർട്സ് കോളജ് കെട്ടിടത്തിന് സമീപം വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ, അധ്യാപകർ എന്നവരടക്കം 15,000 പേർക്കിരിക്കാവുന്ന കൂറ്റൻ വേദി ഒരുക്കിയിട്ടുണ്ട്. നിരവധി വിശിഷ്ട വ്യക്തികൾ പെങ്കടുക്കുന്ന ചടങ്ങുകൾക്കുവേണ്ടി ആയിരക്കണക്കിന് സി.സി ടി.വി കാമറകൾ അടക്കമുള്ള കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഉറുദു ഭാഷയുടെ വളർച്ച ലക്ഷ്യമിട്ട് 1917ൽ ഹൈദരാബാദ് നിസാമായിരുന്ന മിർ ഉസ്മാൻ അലി ഖാെൻറ നേതൃത്വത്തിലാണ് യൂനിവേഴ്സിറ്റി ആരംഭിച്ചത്. 1000 വി.െഎ.പികൾ, 2000 അലുമ്നി അംഗങ്ങൾ, ഫാക്കൽറ്റി അംഗങ്ങളും സ്റ്റാഫും 3000, വിദ്യാർഥികളായ 10000 പേർ എന്നിവർ പരിപാടിക്കെത്തുമെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.