വെള്ളമില്ല, വിദ്യാർഥികളുടെ പ്രതിഷേധം; ഉസ്മാനിയ സർവകലാശാല ഹോസ്റ്റലുകൾ അടച്ചു
text_fieldsഹൈദരാബാദ്: ഉസ്മാനിയ സർവകലാശാല കാമ്പസിൽ ജലക്ഷാമം ചൂണ്ടിക്കാണിച്ചുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് ഹോസ്റ്റലുകൾ അടച്ചുപൂട്ടി. വേനലവധിക്കായി ഹോസ്റ്റലുകളും മെസ്സും അടക്കുന്നു എന്നാണ് സർവകലാശാല അധികൃതർ പുറത്തുവിട്ട നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. പാഠ്യപദ്ധതിയുടെ ഭാഗമായാണ് സർവകലാശാലക്ക് മെയ് ഒന്ന് മുതൽ 31 വരെ വേനലവധി പ്രഖ്യാപിച്ചത്. എന്നാൽ ഹോസ്റ്റലിൽ വൈദ്യുതിക്കും ജലത്തിനും ക്ഷാമമുള്ളതിനാൽ എല്ലാവരും സഹകരിക്കണമെന്നും നോട്ടീസിൽ പറയുന്നു.
വേനലവധിക്കും ഹോസ്റ്റലിനെ ആശ്രയിച്ചിരുന്ന, മറ്റു സംസ്ഥാനങ്ങൾ നിന്നും രാജ്യങ്ങളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർഥികൾക്ക് ഇത് തിരിച്ചടിയായി. 'ഞങ്ങൾ ദിവസവും വെള്ളമില്ലാത്തതിൽ പരാതി നൽകാറുണ്ട്. എന്നാൽ വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണം എന്ന പ്രതികരണം മാത്രമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഞങ്ങൾ എങ്ങനെയാണ് ഇനി വെള്ളം സൂക്ഷിച്ച് ഉപയോഗിക്കേണ്ടത്, കുളിക്കാതെയും അലക്കാതെയുമിരിക്കണോ?' -വിദ്യാർഥികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
വനിതാ ഹോസ്റ്റ്ലുകളിലും ജലക്ഷാമം അനുഭവപ്പെട്ടിട്ടും അധികൃതർ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ലെന്നും സമരത്തെ തുടർന്നാണ് വാട്ടർ ടാങ്ക് സ്ഥാപിക്കാൻ ഉത്തരവായതെന്നും വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.