മറ്റ് പാർട്ടികൾക്ക് കണ്ടുപഠിക്കാം, ആഭ്യന്തര ജനാധിപത്യമുണ്ടെന്ന് കോൺഗ്രസ് വീണ്ടും തെളിയിച്ചെന്ന് മധുസൂദനൻ മിസ്ത്രി
text_fieldsന്യൂഡൽഹി: കോൺഗ്രസിൽ ആഭ്യന്തര ജനാധിപത്യമുണ്ടെന്ന് പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ വീണ്ടും തെളിയിച്ചെന്നും മറ്റ് പാർട്ടികൾക്ക് ഈ പാഠം ഉൾക്കൊള്ളാമെന്നും തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി.
രഹസ്യ ബാലറ്റിലൂടെയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഏത് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തതെന്ന് അറിയാൻ സാധിക്കില്ല. ഒരു പോളിങ് ബൂത്തിൽ പോലും അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ല. സമാധാനപരവും ജനാധിപത്യപരവുമായിരുന്നു വോട്ടെടുപ്പ്. ഇത് വലിയ നേട്ടമാണെന്നും മിസ്ത്രി ചൂണ്ടിക്കാട്ടി.
കോൺഗ്രസിൽ ജനാധിപത്യമില്ലെന്ന് ചിലരുടെ ആരോപണം. ഇതാണ് ജനാധിപത്യത്തിനുള്ള വലിയ ഉദാഹരണം. ആഭ്യന്തര ജനാധിപത്യമുണ്ടെന്ന് കോൺഗ്രസ് വീണ്ടും തെളിയിച്ചെന്നും മിസ്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
22 വർഷത്തിനു ശേഷം മത്സരം നടന്ന കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 96 ശതമാനത്തോളം പി.സി.സി പ്രതിനിധികൾ വോട്ടു ചെയ്തെന്നാണ് പ്രാഥമിക കണക്ക്. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് എത്തിക്കുന്ന ബാലറ്റ് പെട്ടികൾ ബുധനാഴ്ചയാണ് തുറന്ന് എണ്ണുന്നത്. വൈകീട്ടോടെ ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.