സർക്കാർ രൂപീകരിക്കാനായി കെ.സി.ആർ. കോൺഗ്രസ് സ്ഥാനാർഥികളെ സമീപിച്ചു; ആരോപണവുമായി ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: ബി.ആർ.എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും കർണാടക ഉപ മുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. സംസ്ഥാനത്ത പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി കെ.സി.ആർ. കോൺഗ്രസ് സ്ഥാനാർഥികളെ സമീപിച്ചതായി പാർട്ടിക്ക് വിവരം ലഭിച്ചതായി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
"ഞങ്ങളെ കുരുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിനായി ഞങ്ങളുടെ സ്ഥാനാർഥികളെ കെ.സി.ആർ സമീപിച്ചതായി അവർ അറിയിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഫലം വന്നതിന് ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഒരു പ്രശ്നവുമില്ല, ഒരു ഭീഷണിയുമില്ല. പാർട്ടി അനായാസം വിജയിക്കും" - ശിവകുമാർ പറഞ്ഞു.
കോൺഗ്രസിൽ ചേരാനുള്ള താൽപര്യം അറിയിച്ച് നിരവധി ബി.ആർ.എസ് നേതാക്കൾ വിളിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരിയും പ്രതികരിച്ചു. കഴിഞ്ഞ തവണ തങ്ങളുടെ 12 എം.എൽ.എമാരെയാണ് ബി.ആർ.എസ് കൊണ്ടുപോയത്. എന്നാൽ, ഇത്തവണ അവരുടെ നേതാക്കളെ നഷ്ടപ്പെടാതിരിക്കാൻ അവർ ശ്രദ്ധിക്കണമെന്നും രേണുക ചൗധരി പറഞ്ഞു. തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണെന്നും 10 വർഷമായി ഭരണത്തിലുള്ള ബി.ആർ.എസിന് ഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് അഭിപ്രായ സർവേകൾ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.