മോദി കശ്മീരിനെ ലോകത്തിലെ ഏറ്റവും ഭീകര ദേശമായി ചിത്രീകരിച്ചു –അരുന്ധതി റോയ്
text_fieldsന്യൂഡൽഹി: കശ്മീർ വിഷയത്തിൽ നരേന്ദ്ര മോദിക്കെതിരെ വിർമശനമുന്നയിച്ച് വിഖ്യാത എഴുത്തുകാരി അരുന്ധതി റോയി. ദശകങ്ങളായി മുൻ സർക്കാറുകൾ എതാണ്ട് അത്ഭുതകരമായിതന്നെ കൈകാര്യം ചെയ്ത വിഷയത്തെ ബാലാകോട്ടിലെ ധൃതിപിടിച്ചുള്ള വ്യോമാക്രമണത്തിലൂടെ മോദി അശ്രദ്ധമായി സമീപിെച്ചന്ന് അരുന്ധതി പറഞ്ഞു.
1947 മുതൽ സർക്കാറുകൾ അന്തർദേശീയ മധ്യസ്ഥശ്രമങ്ങളിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. അതും ആഭ്യന്തര പ്രശ്നമെന്ന നിലയിൽ. എന്നാൽ, മോദി കശ്മീർ പ്രശ്നത്തെ അന്താരാഷ്ട്രവത്കരിച്ചു. ലോകത്തിലെ ഏറ്റവും ഭീകര പ്രദേശമായി കശ്മീരിനെ ചിത്രീകരിച്ചുവെന്നും ആണവ യുദ്ധത്തിെൻറ പ്രഭവകേന്ദ്രം പോലെ ആക്കിയെന്നും അവർ ആരോപിച്ചു. ആണവ യുദ്ധത്തിെൻറ തലത്തിൽ നിന്നുകൊണ്ട് ഇൗ പ്രശ്നത്തെ നേരിടുന്നതിൽ രാജ്യത്തെ ഒാരോ വ്യക്തികൾക്കും സംഘടനകൾക്കും രാജ്യത്തിനാകമാനവും ആശങ്കയുണ്ട്.
പുൽവാമയിലെ ആക്രമണം മാരകമായ ഒന്നായിരുന്നു. ആദിൽ അഹ്മദ് ഡാറിനെ പേലെ നൂറുകണക്കിന് യുവാക്കളാണ് കശ്മീർ താഴ്വരയിൽ യുദ്ധമുഖത്തേക്ക് പിറന്നുവീഴുന്നത്. അവർ ജീവൻപോലും ത്യജിക്കാൻ സന്നദ്ധരാവുകയാണെന്നും ‘ഹഫ്പോസ്റ്റി’ൽ എഴുതിയ ലേഖനത്തിൽ അരുന്ധതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.