തീവ്രവാദത്തിന് എതിരായാണ് പോരാട്ടം; കശ്മീരികൾക്കെതിരല്ല -മോദി
text_fieldsന്യൂഡൽഹി: തീവ്രവാദത്തിന് എതിരായാണ് ഇന്ത്യൻ സർക്കാറിെൻറ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക ശ്മീരിന് വേണ്ടിയാണ് ഇന്ത്യയുടെ പോരാട്ടം. എന്നാൽ കശ്മീരികൾക്ക് എതിരല്ല. കശ്മീരി വിദ്യാർഥികൾക്ക് എതിര ായി രാജ്യത്ത് നടക്കുന്ന ആക്രമങ്ങൾ അംഗീകരിക്കാൻ കഴിക്കാൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യ-പാക് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ വാക്കു തന്നിരുന്നു. എന്നാൽ, ഇംറാൻ വാക്ക് പാലിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.
ഇന്ത്യ മാത്രമല്ല ലോകം മുഴുവനും പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടാകും. മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ അതിനെതിരെ പോരാടാതിരുന്ന പാർട്ടിയാണ് കോൺഗ്രസ്. വായ്പകൾ എഴുതി തള്ളാനുള്ള കോൺഗ്രസ് തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്ക് മാത്രമാണെന്നും മോദി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.