സമരം സർക്കാറിനെതിരല്ല; വിഡിയോയുമായി ഗുസ്തിതാരങ്ങൾ
text_fieldsന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരം സർക്കാറിനെതിരല്ലെന്ന് സാക്ഷിമാലിക്. ഭർത്താവ് സത്യവർത് കാഡിയാനുമൊത്തുള്ള വിഡിയോയിലാണ് ഗുസ്തിഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരായാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് സാക്ഷിമാലിക് പറഞ്ഞത്. ബ്രിജ് ഭൂഷൻ വനിത താരങ്ങൾക്കെതിരെ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് പലർക്കും അറിവുണ്ടായിരുന്നു. എന്നാൽ, ഇത് പുറത്ത് പറയാൻ കഴിയുന്ന ഒരു സാഹചര്യമല്ല ഉണ്ടായിരുന്നത്. അതിനാലാണ് പലരും ഇത്രയും കാലം നിശബ്ദത പാലിച്ചതെന്നും സാക്ഷി മാലിക് പറഞ്ഞു.
പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളില്ല. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, മുൻ ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക് എന്നിവരുടെ പിന്തുണ തങ്ങളുടെ പ്രശ്നങ്ങൾ കൂടുതൽ ആർജവത്തോടെ അവതരിപ്പിക്കാൻ കരുത്ത് നൽകിയെന്നും ഗുസ്തിതാരങ്ങൾ പറഞ്ഞു.
ബ്രിജ് ഭൂഷനെതിരെ സംസാരിക്കാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയുടെ പ്രേരണയിലാണ് സമരം തുടങ്ങിയതെന്ന ആരോപണത്തിനും ഗുസ്തി താരങ്ങൾ മറുപടി പറഞ്ഞു. ജന്തർമന്ദിറിൽ പ്രതിഷേധത്തിനായി അനുമതി തേടിയത് തീർത് റാണ, ബബിത ഫോഗട്ട് എന്നീ ബി.ജെ.പി നേതാക്കളായിരുന്നുവെന്നും സത്യവർത് കാഡിയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.